തളാപ്പ്സുന്ദരേശ്വര ക്ഷേത്രഗുരു മണ്ഡപത്തിൽകൃഷ്ണപ്പാട്ടു വഴക്കം നടത്തി

Krishna song dance performed at the Guru Mandapam of Talap Sundareshwara Temple

കണ്ണൂർ : തളാപ്പ് സുന്ദരേശ്വര ക്ഷേത്രഗുരു മണ്ഡപത്തിൽ മഹാകവി ചെറുശ്ശേരിയുടെ കൃഷ്ണഗാഥ പാരായണവും കൃഷ്ണഗാഥ സദസും ശിവഗിരി മഠം കേന്ദ്ര നിർവാഹക സമിതി അംഗം സബിത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ സഞ്ജീവൻ അഴീക്കോട് അധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ്, ശാന്തി, കെ.കെ. പ്രവീൺ ശാന്തി പി .ടി മധുശാന്തി കാർമ്മികത്വം വഹിച്ചു.

വാഴയിൽപ്രകാശൻ തന്ത്രി മുഖ്യ ഭാഷണം നടത്തി. നിഷ വിനോദ് ,പുഷ്പവല്ലി, പ്രീത രമേശ് തുടങ്ങിയവർ സംസാരിച്ചു.കൃഷ്ണപ്പാട്ടുവഴക്കം കൂട്ടായ്മയാണ് ചടങ്ങ് ഒരുക്കിയത്.
സുന്ദരേശ്വരക്ഷേത്രത്തിൽ വിനായക ചതുർത്ഥി പ്രമാണിച്ച് മഹാഗണപതി ഹോമവും വിശേഷാഭിഷേകവും വിനായക പൂജയും നടന്നു

Tags