എല്ലാ തെരഞ്ഞെടുപ്പിലും അക്രമരീതിയാണ് സിപിഎം അവലംബിക്കാറുള്ളതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്
കണ്ണൂർ : എല്ലാ തെരഞ്ഞെടുപ്പിലും അക്രമരീതിയാണ് സിപിഎം അവലംബിക്കാറുള്ളതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് .സിപിഎം പ്രവർത്തകർ തകർത്ത മയ്യിൽ ടൗണിലെ കോൺഗ്രസ് ഓഫീസായ ഗാന്ധിഭവൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നം തിരഞ്ഞെടുപ്പിൽ അവർക്ക് പ്രതികൂലമാകുമെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് അവർ തയ്യാറായത്. കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ണൂരിലെ ജനങ്ങൾ ഇത് അനുഭവിക്കുന്നു. കാലങ്ങളായ കോൺഗ്രസ് ഈ അക്രമത്തെ നേരിടുന്നുണ്ട്.
മഹാത്മാഗാന്ധിജിയുടെ പേരിലുള്ള കോൺഗ്രസ് ഓഫീസ് ആന കയറിയ കരിമ്പൻ കാട് പോലെ അടിച്ചു തകർത്തു.സിപിഎം ഗുണ്ടകൾ അടിച്ചു തകർത്ത മയ്യിലെ ഈ കോൺഗ്രസ് ഓഫീസ് ജനങ്ങളുടെ സഹകരണത്തോടെ കോൺഗ്രസ് പുനർനിർമ്മിക്കും. ഒരു ഓഫീസ് തകർത്തതുകൊണ്ട് കോൺഗ്രസിനെ തകർക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ സിപിഎമ്മിന് തെറ്റുപറ്റി. സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറിയുടെ ഭാര്യ മത്സരിക്കുന്ന മണ്ഡലത്തിൽ, മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ അവരുടെ പാർട്ടി ഗുണ്ടകൾ നടക്കുന്ന ഇതുപോലുള്ള ആക്രമങ്ങളെ അവർ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം എന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
.jpg)


