കെ.പി.സി ഹയർ സെക്കൻഡറി സ്കൂൾ സ്പോർട്സ് കോംപ്ളക്സ് ഐ.എം വിജയൻ ഉദ്ഘാടനം ചെയ്യും

KPCC Higher Secondary School Sports Complex will be inaugurated by IM Vijayan
KPCC Higher Secondary School Sports Complex will be inaugurated by IM Vijayan

കണ്ണൂർ: കണ്ണൂർ ജില്ലയുടെ ചരിത്രത്തിലാദ്യമായി ഒരു എയ്ഡഡ് സ്കൂളിൽ മാനേജ്മെൻ്റ് ഫണ്ടു വിനിയോഗിച്ചുള്ള സ്പോർട്ട്സ് കോംപ്ളക്സ് സജ്ജമായതായി സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

സംസ്ഥാനകായിക രംഗത്ത് തന്നെ അതുല്യമായ സംഭാവനകൾ നൽകിയ കെ.പി.സി. ഹയർ സെക്കൻഡറി സ്കൂൾ പട്ടാനൂരിലാണ് കൊയിലി പാഞ്ചാലി അമ്മ സ്മാരക സ്പോർട്സ് കോംപ്ളക്സ് ഉദ്ഘാടനത്തിന് സജ്ജമായത്. ഫെബ്രുവരി 28 ന് വൈകുന്നേരം നാല് മണിക്ക് പ്രശസ്ത മുൻഇന്ത്യൻ ഫുട്ബോളർ പത്മശ്രീ ഐ.എം വിജയൻ സ്പോർട് സ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്യും. കെ.പി.സി ഹയർ സെക്കൻഡറി സ്കൂൾ പട്ടാന്നൂർ സ്ഥാപക മാനേജരായ കൊയിലി പാഞ്ചാലി അമ്മയുടെ സ്മരണാർത്ഥം സ്കൂളിൽ നിർമ്മിച്ച സ്പോർട് സ് കോംപ്ളകസ് പദ്ധതി 2024 ഏപ്രിൽ മൂന്നിനാണ് തറക്കല്ലിട്ടു നിർമ്മാണമാരംഭിച്ചത്. ഫുട്ബോൾ 'വോളിബോൾ ഗ്രൗണ്ടുകളുടെ നിർമ്മാണമാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയായത്.

KPCC Higher Secondary School Sports Complex will be inaugurated by IM Vijayan

 ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, ബാഡ്മിൻ്റെൺ തുടങ്ങി കായിക ഇനങ്ങളുടെ പരിശീലനത്തിനും പ്രകടനത്തിനുമുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. പഠന രംഗത്തും പഠനാനുബന്ധ പ്രവർത്തനങ്ങളിലും കഴിഞ്ഞ 6 1 വർഷമായി സംസ്ഥാന, ദേശീയ തലങ്ങളിൽ ചാംപ്യൻമാരാകാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ടെന്ന് മാനേജ്മെൻ്റ് പ്രതിനിധി എ.സി മനോജ് അറിയിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടു ഫുട്ബോൾ പ്രദർശനവും കായികപ്രതിഭകളെ ആദരിക്കൽ ചടങ്ങും നടത്തും. പി.ടി.എ പ്രസിഡൻ്റ് കെ.മനോജ്, പ്രിൻസിപ്പാൾ വി.ബിന്ദു, ഹെഡ്മിസ്ട്രസ് ഒ.വി. വിജയലക്ഷ്മി. ശ്രീകാന്ത് കൊടേരി എന്നിവർ പങ്കെടുത്തു.

Tags