കണ്ണൂരിൽ കെപിഎസി 75ാം വാർഷികവും തോപ്പിൽ ഭാസി ജന്മ ശതാബ്ദിയും യുവകലാസാഹിതി 50ാംവാർഷികവും നടത്തി


കണ്ണൂർ : കേരളത്തിലെ ജനകീയ നാടക പ്രസ്ഥാനമായ കെപിഎസിയുടെ 75ാം വാർഷികം, നാടക ഭിഷ്മാചാര്യൻ തോപ്പിൽ ഭാസിയുടെ ജന്മ ശതാബ്ദി, കെ പി എ സിയിൽ രൂപീകരിച്ച ജനകീയ കലാപ്രസ്ഥാനമായ യുവകലാസാഹിതി രൂപീകരണത്തിന്റെ 50ാംവാർഷികം എന്നീ പരിപാടികൾ വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
മഹാത്മാ മന്ദിരത്തിൽ നാടക ഗാനാലാപന മത്സരം നടന്നു. സാഹിത്യകാരനും നാടകകൃത്തുമായ കെ ടി ബാബുരാജ് മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എടച്ചേരിയൻ വേലായുധൻ അധ്യക്ഷനായി. റോയ് ജോസഫ് സ്വാഗതം പറഞ്ഞു. ഹരിദാസ് ചെറുകുന്ന്, വെള്ളോറ രാജൻ, കെ എം സപ്ന ,പപ്പൻ കുഞ്ഞിമംഗലം എന്നിവർ സംബന്ധിച്ചു. യുവകലാസാഹിതിയുടെ വാർഷിക ആഘോഷം ഗായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഡോ. ഒ കെ മുരളികൃഷ്ണൻ സംസാരിച്ചു.

ആയിഷ ടീചർ, കവി മാധവൻ പുറച്ചേരി എന്നിവർ പ്രസംഗിച്ചു. വി കെ സുരേഷ് ബാബു, ജിതേഷ് കണ്ണപുരം തുടങ്ങിയവർ പങ്കെടുത്തു. വർഷങ്ങൾക്ക് മുമ്പ് യുവകലാസാഹിതി നടത്തിയ സാംസ്കാരിക ജാഥയിൽ പങ്കെടുത്ത സി ലക്ഷ്മണനെ ചടങ്ങിൽ അനുമോദിച്ചു. യുവകലാസാഹിതി യു എ ഇയുടെ ഉപഹാരം എസ് എ വിത്സൺ സംഘാടക സമിതി ഭാരവാഹികൾക്ക് കൈമാറി.
യുവകലാസ യുവകലാസാഹിതി ജില്ലാ പ്രസിഡൻ്റ് ഷിജിത്ത് വായന്നൂർ അധ്യക്ഷനായി. എൻ സി നമിത സ്വാഗതവും ടി കെ ദിനേശൻ നന്ദിയും പറഞ്ഞു. കെ പി എ സി എഴുപത്തിയഞ്ചാം വാർഷികവും തോപ്പിൽ ഭാസി ജന്മശതാബ്ദിയും സ്റ്റേഡിയം കോർണറിൽ സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി കെ സുരേഷ് ബാബു അധ്യക്ഷനായി. വയലാർ രാമവർമ്മയുടെ മകനും കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ മുഖ്യാതിഥിയായി.
വി ടി മുരളി, സി പി സന്തോഷ്കുമാർ, വേലായുധൻ എടച്ചേരിയൻ, വെള്ളോറ രാജൻ, കെ എം സപ്ന, ഷിജിത്ത് വായന്നൂർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വച്ച് വിവിധ സാഹിത്യ പുരസ്കാരങ്ങൾ നേടിയ കവി മാധവൻ പുറച്ചേരി, നാടക സംവിധായകനായ സുരേഷ് ബാബു ശ്രീസ്ഥ എന്നിവരെ ആദരിച്ചു.
ചടങ്ങിൽ നാടക ഗാനാലാപന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നൽകി. തുടർന്ന് തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവഹിച്ച കെപിഎസിയുടെ നാടകം ഒളിവിലെ ഓർമ്മകൾ അരങ്ങേറി.