സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യ; ദീപക്കിൻ്റെ മരണത്തിന് ഉത്തരവാദിയായ യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലിസിന് പരാതി നൽകി
വസ്തുതാപരമല്ലാതെ അബദ്ധത്തിൽ സ്റ്റോപ്പിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ബാഗ് ഉയർത്തിയപ്പോൾ കൈ തട്ടിപ്പോയത് പീഡനമായി ചിത്രീകരിച്ച് ഇൻസ്റ്റയിൽ വീഡിയോ പോസ്റ്റുചെയ്ത യുവതിയാണ് ദീപക്കിൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കൾ ആരോപിച്ചു.
കണ്ണൂർ : ബസ് യാത്രക്കാരനായദീപക്കിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് ബന്ധുക്കൾ പരാതി നൽകി. വസ്തുതാപരമല്ലാതെ അബദ്ധത്തിൽ സ്റ്റോപ്പിൽ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ ബാഗ് ഉയർത്തിയപ്പോൾ കൈ തട്ടിപ്പോയത് പീഡനമായി ചിത്രീകരിച്ച് ഇൻസ്റ്റയിൽ വീഡിയോ പോസ്റ്റുചെയ്ത യുവതിയാണ് ദീപക്കിൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കൾ ആരോപിച്ചു. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ ഉറപ്പു നൽകിയതായി ബന്ധുക്കൾ അറിയിച്ചു.
tRootC1469263">
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടിൽ ദീപക്കിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള സ്വകാര്യ ബസിൽ നിന്നുള്ള യാത്രയിലാണ് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് യുവതി സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് വീഡിയോ വൈറലായി 20 ലക്ഷത്തിലേറെപ്പേർ കാണുകയുണ്ടായി. ഇതിനുശേഷം പല കോണുകളിൽ നിന്നും ഫോൺ കോളുകൾ തേടി വന്നതോടെ ദീപക് കടുത്ത മാനസിക പ്രയാസം അനുഭവിച്ചതായി വീട്ടുകാരും സുഹൃത്തുകളും പറഞ്ഞു. വിഷയത്തിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാരും.
എന്നാൽ പരാതിയിൽ ഉറച്ചു നിൽക്കുകയാണെന്നും ബസ്സിലെ മറ്റൊരു യാത്രക്കാർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമാണ് യുവതി പറയുന്നത്. സ്വകാര്യ തുണി ഉൽപാദനകമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജീവനക്കാരനായിരുന്നു മരിച്ച ദീപക്. വീട്ടിൽ വയോധികരായ മാതാപിതാക്കൾ മാത്രമേയുണ്ടായിരുന്നുള്ളു. ആരോപണ വിധേയയായ യുവതിക്ക് സോഷ്യൽ മീഡിയയിൽ നിന്നും കടുത്ത വിമർശനമാണ് ഏൽക്കേണ്ടി വന്നത്. ഇവർ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്.
.jpg)


