തളിപ്പറമ്പിൽ കോൺഗ്രസിനും വിമത സ്ഥാനാർത്ഥി ; കൊയ്യം ജനാർദ്ദനൻ പത്രിക പിൻവലിച്ചില്ല

Congress also has a rebel candidate in Taliparamba; Koyyam Janardhanan did not withdraw his nomination

സിപി എം പുറത്താക്കിയ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മത്സരം. ഇതിനിടെ  നേരത്തെ വിമതനായി പത്രിക നൽകുമെന്ന് അറിയിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ പിൻവാങ്ങിയിട്ടുണ്ട്. വിജിൽ മോഹൻ തനിക്ക് പൂർണ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി കൊയ്യം ജനാർദ്ദനൻ പറഞ്ഞു. 

 കണ്ണൂർ : യുഡിഎഫിനെ വീണ്ടും പ്രതിസന്ധിയിലാക്കി തളിപ്പറമ്പിലും വിമതസ്ഥാനാർഥി. കെപിസിസി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന കൊയ്യം ജനാർദ്ദനൻ തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്രനായി നൽകിയ പത്രിക പിൻവലിച്ചില്ല. ഇതോടെ എൽഡിഎഫിനായി പി.കെ ശ്യാമളയു.ഡി എഫ് സ്വതന്ത്രനായി ടി.കെ ഗോവിന്ദൻ, എൻ.ഡി.എ സ്ഥാനാർത്ഥിയായി എൻ. ഹരിദാസും കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി കൊയ്യം ജനാർദ്ദനനും ജനവിധി തേടും.

സിപി എം പുറത്താക്കിയ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് മത്സരം. ഇതിനിടെ  നേരത്തെ വിമതനായി പത്രിക നൽകുമെന്ന് അറിയിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ പിൻവാങ്ങിയിട്ടുണ്ട്. വിജിൽ മോഹൻ തനിക്ക് പൂർണ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി കൊയ്യം ജനാർദ്ദനൻ പറഞ്ഞു. 

 ശനിയാഴ്ച പകൽ പന്ത്രണ്ടോടെയാണ് പ്രാദേശിക നേതാക്കൾക്കൊപ്പമെത്തിയാണ് കൊയ്യം ജനാർദ്ദനൻ പത്രിക നൽകിയത്.
കോൺഗ്രസ് പ്രവർത്തകരുടെവികാരം മാനിക്കാതെ ടി കെ ഗോവിന്ദനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയതിലാണ് പ്രതിഷേധമെന്നും അവരുടെ അഭ്യർഥനപ്രകാരമാണ് മത്സരിക്കുന്നതെന്നും ജനാർദനൻ പ്രതികരിച്ചു. സി.പി.ഐ.എമ്മിൽ നിന്നും കാലുമാറിയെത്തിയ ടി കെ ഗോവിന്ദൻ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറാകണമെന്ന് കൊയ്യം ജനാർദ്ദനൻ ആവശ്യപ്പെട്ടിരുന്നു. ഇതു അംഗീകരിക്കാതെ
ടി കെ ഗോവിന്ദൻ സ്വതന്ത്രനായി മത്സരിക്കാൻ  പ്രവർത്തകരുടെ വികാരം മാനിച്ചാണ് താൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രംഗത്തു ഉറച്ചുനിൽക്കുന്നതെന്നും കൊയ്യം ജനാർദ്ദനൻ പറഞ്ഞു.

കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ വി പുഷ്പജൻ, കോൺഗ്രസ് ശ്രീകണ്പുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ കെ രമേശൻ, മണ്ഡലം വൈസ് പ്രസിഡന്റ് എം കെ രാജീവൻ, തളിപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയംഗം ബി പി ഹംസ, എം വി രാജീവൻ, കെ വി മോഹനൻ തുടങ്ങിയവർ കൊയ്യം ജനാർദ്ദനന്പിൻതുണയുമായി രംഗത്ത് വന്നിട്ടുണ്ട്. കൊയ്യത്തിനോട് പത്രിക പിൻവലിക്കാൻ എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, ഡി.സി.സി അദ്ധ്യക്ഷൻമാർട്ടിൻ ജോസഫ് തുടങ്ങിയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ അവഗണിച്ചു കൊണ്ടു സ്വതന്ത്ര സ്ഥാനാർത്ഥിയായി നൽകിയ പത്രിക പിൻവലിക്കാൻ കൊയ്യം ജനാർദ്ദനൻ തയ്യാറായില്ല.

Tags