കൊയിലി ആശുപത്രി മാനേജ്മെൻ്റും കരാർ പത്രികയിൽ ഒപ്പിട്ടു : കണ്ണൂരിലെ നഴ്സുമാരുടെ സമരം ഒത്തുതീർന്നു
Jul 16, 2026, 13:30 IST
കണ്ണൂർ: കണ്ണൂരിലെ ആറ് ആശുപത്രികളിൽ നടത്തിയ നഴ്‌സുമാരുടെ സമരം സമ്പൂർണവിജയം. ആറാമത്തെ ആശുപത്രിയായ കണ്ണൂർ കൊയിലി ആശുപത്രി മാനേജ്മെൻ്റും കരാറിൽ ഒപ്പിട്ടതോടെയാണ് സമരം ഒത്തുതീർന്നത്.ഇതോടെ ശമ്പള വർദ്ധന അടക്കം ഉന്നയിച്ച് രണ്ട് മാസമായി തുടരുന്ന ഐതിഹാസികമായസമരമാണ് അവസാനിപ്പിച്ചത് .
സമരം നടന്ന മറ്റ് അഞ്ച് ആശുപത്രികൾ കഴിഞ്ഞ ദിവസം കരാറിൽ ഒപ്പിട്ടിരുന്നു .ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സമരം നടന്നത്. സമരം ഒത്തുതീർപ്പാക്കത്ത തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, പ്രവർത്തകർ കൊയിലി ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
.jpg)

