പൊലിസ് കായിക മേളയെ ത്രസിപ്പിച്ച കളരി അഭ്യാസവുമായി കോട്ടൂർ ജ്യോതിസ് കളരി സംഘം
കാടാച്ചിറ :തിരുവനന്തപുരത്ത് നടന്ന 47-ാമത് കേരള പോലീസ് സംസ്ഥാന കായികമേളയിൽ കളരി പ്രദർശനത്തിലൂടെ കേരളത്തിൻ്റെ ശ്രദ്ധ നേടി കാടാച്ചിറ കോട്ടൂരിലെ ജ്യോതിസ് കളരി സംഘം.തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ജ്യോതിസ് കളരിസംഘം കോട്ടൂരിന്റെ കളരിപ്പയറ്റ് പ്രദർശനം കാണികൾക്ക് വേറിട്ട അനുഭവമായി മാറി. കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കാണികളുടെയും സാന്നിധ്യത്തിൽ അരങ്ങേറിയ പ്രകടനം ആയോധനകലയുടെ തനിമയും കരുത്തും വിളിച്ചോതുന്നതായിരുന്നു.
കെ.പി. ഫോർത്ത് ബറ്റാലിയൻ താരങ്ങൾക്കും മേളയിൽ പങ്കെടുത്തവർക്കും ആവേശകരമായ നിമിഷങ്ങളാണ് ഈ പ്രകടനം സമ്മാനിച്ചത്. കളരിപ്പയറ്റിലെ വിവിധ അടവുകളും അഭ്യാസമുറകളും സമഗ്രമായി കോർത്തിണക്കിയാണ് ജ്യോതിസ് കളരിസംഘം അഭ്യാസപ്രകടനങ്ങൾ കാഴ്ചവെച്ചത്. സംസ്ഥാന പോലീസ് ചീഫ് ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥരുടെ പ്രശംസയും കയ്യടിയും നേടിയാണ്, ജ്യോതിസ് കളരി സംഘം മടങ്ങിയത്. കോട്ടൂർ പ്രകാശൻ ഗുരുക്കൾ പ്രസാദ് ഗുരുക്കൾ .
മഹേഷ് എടക്കാട്. റീന ഗുരുക്കൾ കെ ബേബി ടീച്ചർ മാനസ മോഹൻ അതിൻസി പ്രണയ.കെ. ശ്രീജിത്ത്. അനുരാഗ്. ആയിഷി പ്രസാദ് ആഗ്നേ പ്രസാദ് ഋതുനന്ത് ആർദ്ര അനീഷ് ആദിദേവ് യധുനന്ദ് എസ് വിധു വിനോദ് ചന്ദന അർപ്പിത് വിജേഷ് കൊയ്യോട് അനീഷ് മുഴപ്പിലങ്ങാട് സാൻവി ഷിജു, ആത്മിക സീയോനാ സിദേവ് നവജോത്. ഹേമന്ത് ധനരാജ് രണ്ടു വയസ്സുകാരി ഷി ഥിക. എന്നിവർ പങ്കെടുത്തു
.jpg)

