ഔഷധ തോട്ട ചാലഞ്ചുമായി കോട്ടൂർ ജ്യോതിസ് കളരി സംഘം : പദ്ധതി ഉദ്ഘാടനം മെയ് 31 ന്

Kottoor Jyothis Kalari Sangham with Medicinal Garden Challenge: Project inauguration on May 31st

കാടാച്ചിറ : കോട്ടൂർ ജ്യോതിസ് കളരി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മെയ് 31 ന് വൈകിട്ട് 3.30 ന് കാതേരി രോഹിണിയുടെ സ്‌മരണയ്ക്കായി ഒന്നാം ചരമ വാർഷിക ദിനത്തിൽ ഔഷധ തോട്ട ചാലഞ്ച് നടത്തും. വീട്ടുവളപ്പുകളിലും കൃഷി ഭൂമികളിലും പൊതു സ്ഥലങ്ങളിലും അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളുടെ തോട്ടങ്ങളുണ്ടാക്കുന്നതാണ് പദ്ധതി. 

അടുത്ത വർഷം മെയ് അവസാന വാരം വിദഗ്‌ദ്ധ സമിതി പരിശോധിച്ച് ഏറ്റവും മികച്ച ഔഷധ സസ്യ തോട്ടത്തിന് കാതേരി രോഹിണി സ്മാരക പുരസ്‌കാരം നൽകും. കോട്ടൂർ ജ്യോതിസ് കളരി സംഘം ഹാളിൽ അഡ്വ. ഇ ആർ വിനോദ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഡോക്ടർ കെ. അഭിഷേക് മുഖ്യാതിഥിയാകും. കോട്ടൂർ പ്രകാശൻ ഗുരുക്കൾ അദ്ധ്യക്ഷനാകും. വനമിത്ര അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ പി.വി ദാസൻ ഔഷധ സസ്യ പ്രാധാന്യത്തെകുറിച്ച് ബോധവൽകരണ ക്ളാസെടുക്കും. 

ചടങ്ങിൽ ഔഷധ സസ്യങ്ങളുടെ ആദ്യ വിതരണം പി.വി ദാസൻ കോട്ടൂർ പ്രകാശൻ ഗുരുക്കൾക്ക് നൽകി നിർവഹിക്കും. വി.പ്രസാദ് ഗുരുക്കൾ, മനോഹരൻ് ഗുരുക്കൾ, കുന്നൊരു ഗംഗാധരൻ ഗുരുക്കൾ, ഉമേശൻ ഗുരുക്കൾ എന്നിവർ സംസാരിക്കും. മഹേഷ് എടക്കാട് സ്വാഗതവും കെ. ബേബി ടീച്ചർ നന്ദിയും പറയും.

Tags