അഗ്രശേരി അയ്യപ്പ ക്ഷേത്രത്തിൽ കളരി പരിശീലനവുമായി കോട്ടൂർ ജ്യോതിസ് കളരി സംഘം
Apr 23, 2026, 16:03 IST
മമ്പറം : കുട്ടികളിലും മുതിർന്നവരിലും വ്യാപകമാവുന്ന ജീവിത ശൈലി രോഗങ്ങൾ തടയുന്നതിനും ആ രോഗ്യകരമായ ജീവിത അന്തരീക്ഷം നിലനിർത്താനും വേണ്ടി മമ്പറം ശ്രീ അഗ്രശ്ശേരി അയ്യപ്പക്ഷേത്രത്തിൽ ജ്യോതിസ് കളരി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കളരി പരിശീലനം തുടങ്ങി. വേങ്ങാട് ഗ്രാമ പഞ്ചായത്ത് അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു.
കോട്ടൂർ പ്രകാശൻ ഗുരുക്കൾ അദ്ധ്യക്ഷനായി.കുന്നൊരു ഗംഗാധരൻ ഗുരുക്കൾ. വി പ്രസാദ് ഗുരുക്കൾ. പി മനോഹരൻ ഗുരുക്കൾ ബേബി ടീച്ചർ, വിജേഷ് കോയ്യോട്, അഭയ സുരേന്ദ്രൻ , ശ്യാം മമ്പറം. ബിനീഷ് കോട്ടൂർ. അജിത് കുമാർ എന്നിവർ സംസാരിച്ചു.മഹേഷ് എടക്കാട്. സ്വാഗതവും,മാനസാ മോഹൻ നന്ദിയും പറഞ്ഞു.
.jpg)

