കൊട്ടിയൂർ വൈശാഖ മഹോത്സവം : ശനിയാഴ്ച ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ , ഗതാഗതക്കുരുക്കിൽ വലഞ്ഞു ഭക്തരും നാട്ടുകാരും
ഗതാഗതക്കുരുക്കിൽ ഭക്തരും നാട്ടുകാരും വലഞ്ഞു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയത്.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ശനിയാഴ്ച ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. കേളകം മുതൽ കൊട്ടിയൂർ വരെ ഗതാഗതക്കുരുക്ക് ഉണ്ടായി. ഗതാഗതക്കുരുക്കിൽ ഭക്തരും നാട്ടുകാരും വലഞ്ഞു. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ആദ്യ ശനിയാഴ്ചയായ ഇന്നലെ വമ്പിച്ച ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഭക്തജന തിരക്കിന്റെ ഭാഗമായി കേളകം മുതൽ കൊട്ടിയൂർ വരെ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി.
tRootC1469263">ഗതാഗതക്കുരുക്കിൽ ഭക്തരും നാട്ടുകാരും വലഞ്ഞു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയത്. ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി വരെ നിലക്കാത്ത ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകൾ എടുത്താണ് വാഹനങ്ങൾ ഒരു കിലോമീറ്റർ എങ്കിലും മുന്നോട്ടേക്ക് പോകാനായത്. പലരും വാഹനത്തിൽ നിന്നിറങ്ങി നടന്നാണ് കൊട്ടിയൂരിലേക്ക് പോയത്. സമാന്തരപാതിയിലും സമാനമായ രീതിയിൽ വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്.

സന്നിധാനത്തും ഭക്തജനങ്ങൾ തിരക്കിൽ വീർപ്പുമുട്ടി. തിരുവഞ്ചിറയും ഇടവാവലിയും നിറഞ്ഞൊഴുകി. മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഭക്തജനങ്ങൾക്ക് ദർശനം കിട്ടാത്ത അവസ്ഥയും അക്കരെ സന്നിധാനത്ത് ഉണ്ടായി. ഞായറാഴ്ച തിരുവോണം ആരാധന ദിവസം ആയതിനാൽ ഇതിന്റെ ഇരട്ടി ഭക്തജന തിരക്കാണ് പ്രതീക്ഷിക്കുന്നത്.

.jpg)


