കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ; കൊട്ടിയൂരിൽ വൻ തിരക്ക്. മലയോര, മേഖലയില്‍ വന്‍ ഗതാഗതക്കുരുക്ക്
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മലയോര, മേഖലയില്‍ വന്‍ ഗതാഗതക്കുരുക്ക്. മണത്തണ മുതൽ ഗതാഗത സ്തംഭനം അനുഭവപ്പെട്ടു. പ്രധാന ചടങ്ങായ ഇളനീര്‍ വെപ്പ് ഇന്ന് രാത്രിയാണ് നടക്കുക.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീർ വെപ്പ് ദിവസമായ ഇന്ന് അതിശക്തമായ ഭക്തജനപ്രവാഹമാണ് കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയത്. ഭക്തജനപ്രവാഹത്തിൽ മലയോര മേഖല മുഴുവനായും വീർപ്പുമുട്ടി.

കനത്ത ഗതാഗത തടസ്സമാണ് പലയിടങ്ങളിലും ഉണ്ടായത്. കണിച്ചാർ കേളകം ബസ്റ്റാൻഡുകളിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി കൊടുക്കേണ്ടതിനാൽ മണത്തണ മുതൽ രാവിലെ കനത്ത ഗതാഗത തടസ അനുഭവപ്പെട്ടു. കൊട്ടിയൂർ ദേവസ്വം ഒരുക്കിയ പാർക്കിംഗ് ഗ്രൗണ്ടുകളും, സ്വകാര്യ വ്യക്തികൾ ഒരുക്കിയ പാർക്കിംഗ് ഗ്രൗണ്ടുകളും വാഹനങ്ങളാൽ നിറഞ്ഞു.
സമാന്തര പാതയിലും, പന്നിയാമലയിലും ഗതാഗത തടസ്സം. രൂക്ഷമായി. മണിക്കൂറുകളോളം ആണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്.

.jpg)

