കണ്ണൂർ കൊട്ടിയൂർ പഞ്ചായത്തിന് മുന്നിൽ കാർ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്
Updated: Sep 2, 2026, 19:26 IST
കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റോഡിലേക്ക് കാർ കയറ്റുന്നതിനിടയിൽ സ്കൂട്ടറിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് പരിക്കേറ്റു. കൊട്ടിയൂർ നീണ്ടുനോക്കി സ്വദേശി പാറേക്കുടി ബിജുവിനാണ് പരിക്കേറ്റത്. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മണിയോടെയായിരുന്നു സംഭവം. കൊട്ടിയൂർ ഭാഗത്തുനിന്നും കേളകം ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിന്റെ വാഹനത്തിലാണ് അപകടമുണ്ടായത്. പഞ്ചായത്തിന് മുന്നിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാർ, അലക്ഷ്യമായി റോഡിലേക്ക് പെട്ടെന്ന് എടുത്തപ്പോഴാണ് സ്കൂട്ടറിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബിജുവിന്റെ സ്കൂട്ടർ ഭാഗികമായി തകർന്നു
.jpg)

