കൊട്ടിയൂർ ദേവസ്വം സ്വച്ഛ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

Kottiyoor Devaswom Swachh Kendra inaugurated
Kottiyoor Devaswom Swachh Kendra inaugurated

കണ്ണൂർ : ആചാരങ്ങളിലെ വൈവിധ്യം കൊണ്ട് ശ്രേഷ്ഠമാണ് കൊട്ടിയൂർ വൈശാഖ മഹോത്സം.  വയനാട്ടിലെ മുതിരേരി കാവിൽ നിന്നും വാൾ എത്തിച്ച് മണിത്തറയിൽ ചോതി വിളക്ക് കൊളുത്തി, നെയ്യാട്ടം നടത്തിയതോടെയാണ് ഈ വർഷത്തെ ഉത്സവത്തിന് തുടക്കമായത്. ഭക്തർക്ക് സുഗമമായ ദർശനം നടത്താൻ വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും കൊട്ടിയൂർ ദേവസ്വം ഒരുക്കിയിരിക്കുന്നത്.കൊട്ടിയൂർ ദേവസ്വം സ്വച്ഛ് കേന്ദ്രത്തിന്റെ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.ബി. ബിജു നിർവഹിച്ചു.

tRootC1469263">

Kottiyoor Devaswom Swachh Kendra inaugurated

28 ദിവസം നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും എത്തിച്ചേരാറുള്ളത്.ഭക്തർക്ക് സുഗമമായ ദർശനം നടത്താൻ വിപുലമായ സൗകര്യങ്ങളാണ്  കൊട്ടിയൂർ ദേവസ്വം ഒരുക്കുന്നത്.പരിസര ശുചീകരണത്തിനായി കൂടുതൽ ജീവനക്കാരെ നിയോ​ഗിച്ചിട്ടുണ്ട്.

Kottiyoor Devaswom Swachh Kendra inaugurated

 സ്വച്ഛ് കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ അധ്യക്ഷത വഹിച്ചു.
മുന്നാക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എൻ.കെ. ബൈജു, ഹൈക്കോടതി അഡ്വക്കറ്റ് കമ്മിഷണർ കെ.ബി. പ്രദീപ് കുമാർ, കൊട്ടിയൂർ ദേവസ്വം ട്രസ്റ്റിമാരായ എൻ. പ്രശാന്ത്, സി. ചന്ദ്രശേഖരൻ, എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ, മാനേജർ കെ. നാരായണൻ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

Tags