കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച ടെംപോ ട്രാവലർ മറിഞ്ഞ് അപകടം ; എട്ടു പേർക്ക് പരുക്കേറ്റു
Jun 11, 2026, 21:36 IST
കൊട്ടിയൂർ : കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലർ അപകടത്തിൽപ്പെട്ടു. കർണാടകയിൽ നിന്നെത്തിയ തീർത്ഥാടകരുടെ വാഹനമാണ്. കൊട്ടിയൂരിനടുത്തെ അമ്പായത്തോട് വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്.
ഇതിലുണ്ടായിരുന്ന എട്ടുപേർക്ക് അപകടത്തിൽ പരുക്കേറ്റു. അമ്പായത്തോട് എൽ. പി. സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച രാവിലെ 9.45 നാണ് സംഭവം. തീർത്ഥാടകർ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും എത്തി രക്ഷാപ്രവർത്തനം നടത്തി, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കനത്ത മഴയിലാണ് അപകടമുണ്ടായത്.
.jpg)

