മാക്കൂട്ടം ചുരത്തിൽ ചെങ്കൽലോറിയും കാറും കൂട്ടിയിടിച്ച് കൊട്ടിയൂർ തീർത്ഥാടകനായ ബാംഗ്ലൂർ സ്വദേശിയായ യുവാവ് മരിച്ചു

A young man from Bangalore, a pilgrim to Kottiyoor, died after a lorry and a car collided at Makkoottam pass.

ഇരിട്ടി : മാക്കൂട്ടം ചുരം റോഡിൽ പെരുമ്പാടിക്ക് സമീപം മിനി ലോറിയും കാറും കൂട്ടിയിടിച്ച് കൊട്ടിയൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബംഗ്ലൂരു സ്വദേശിയായ യുവാവ് മരിച്ചു. ബംഗ്ലൂരു എസ് ആർ നഗറിലെ താമസക്കാരനായ രോഹിതാണ്(29) മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു ഇവരെ വീരാജ്പേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ വൈകിട്ട് മാക്കൂട്ടം ചുരം പോലീസ് ചെക്ക്പോസ്റ്റിൽ നിന്നും ഒരു കിലോമീറ്റർ അകലെയായിരുന്നു അപകടം കൊട്ടിയൂർ ദർശനം കഴിഞ്ഞ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ബംഗ്ലൂരിലേക്ക് തിരിച്ചു പോകുന്നതിനിടെ കുടകിൽ ചെങ്കൽ ഇറക്കി തിരികെ കൂട്ടുപുഴയിലേക്ക് വരികയായിരുന്ന മിനി ലോറിയുമായി ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ രോഹിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റു മോർട്ടം നടപടികൾക്കായി വീ രാജ്പേട്ട ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags