കോട്ടത്തും ചാൽ അംഗൻവാടി വർക്കർ ഇ.വി നളിനി പനി ബാധിച്ചു മരിച്ചു

Kottayam Chaal Anganwadi worker EV Nalini dies of fever


പരിയാരം: കോട്ടത്തുംചാൽ അംഗൻവാടി വർക്കർ ഇ. വി. നളിനി (59) പനി ബാധിച്ച് മരിച്ചു. പനിയെ തുടർന്ന് രണ്ടു ദിവസം മുമ്പ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെ വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു.

 സി.പി.എം കോട്ടത്തുംചാൽ സൗത്ത് ബ്രാഞ്ചംഗമാണ്. ഭർത്താവ്: മാവില വീട്ടിൽ ഭാസ്കരൻ. മക്കൾ: നിധീഷ്, നിശാന്ത് (കുവൈത്ത്). മരുമക്കൾ: വിജിഷ (പട്ടുവം, അധ്യാപിക കുഞ്ഞിമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂൾ), രവീണ ( ചെറുപുഴ). സഹോദരങ്ങൾ: രമ, ശോഭ, വിനോദ്, സജിമോൻ.സംസ്കാരം  ഞായറാഴ്ച രാവിലെ  11.30ന് സമുദായ ശ്മശാനത്തിൽ.

Tags