കണ്ണൂർ ജില്ലയിൽ കൊറ്റില്ലങ്ങൾ വൻതോതിൽ വർദ്ധിച്ചുവെന്ന് പക്ഷിനിരീക്ഷകരുടെ റിപ്പോർട്ട്

Kotillas in Kannur district
Kotillas in Kannur district

'കണ്ണൂർ : കണ്ണൂർജില്ലയിൽ കൊറ്റില്ലങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 108 ശതമാനത്തെ വർധനയുള്ളതായി കണ്ടെത്തി. കേരള വനം വകുപ്പ് സാമൂഹിക വനവൽക്കത്ത വിഭാഗം മലബാർ അവ് യർനെസ് ആൻഡ് സൈക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫ് (മാർക്കിൻ്റെ) സഹകരഞ്ഞത്തോടെ നടത്തിയ കൊറ്റില്ലത്തിൻ്റെ കണക്കെടുപ്പിലാണ് പക്ഷി പ്രേമികളിൽ പ്രതീക്ഷ വളർത്തി കൊണ്ടു പുതിയ കണ്ടെത്തൽ. 

tRootC1469263">

Kotillas in Kannur district

ഡോ. റോഷ് നാഥ് രമേഷാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. 2015-16 നു ശേഷം കണ്ണൂർ ജില്ലയിൽ കൊറ്റില്ലങ്ങൾ വളരെ കുറഞ്ഞിരുന്നു. കഴിഞ്ഞ വർഷം 800 കൂട് കണ്ടപ്പോൾ ഈ വർഷം 1. 752 കൂടുകളാണ് കണ്ടെത്തിയത്. മൂന്ന് കുടുംബക്കാരായ 12 ഇനം നീർ പക്ഷികളെയാണ് കണ്ണൂർ ജില്ലയിൽ കണ്ടെത്തിയന തലശേരി ബാലത്തെയും വളപട്ടണത്തെയും കണ്ടൽക്കാടുകളിലും ഇവ കൂട് കൂട്ടിയിട്ടുണ്ട് ബാലത്തെ കണ്ടൽക്കാട്ടിൽ ചേരാക്കൊക്കൻ്റെ നാല് കുടുകൾ കണ്ടെത്തിയതാണ് ഈ വർഷത്തെ പ്രധാന കണ്ടെത്തൽ. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുള്ള നീർപക്ഷി താലി മുണ്ടിയാണ്. 1165 കുടുകളാണ് ഇവയുടെതായി കണ്ടെത്തിയത്. 

രണ്ടിനം നീർകാക്കകൾ ചേരക്കോഴി. കാലി മുണ്ടി, ചാരമുണ്ടി, ചിന്ന മുണ്ടി, പെരിയ മുണ്ടി. ഇടമുണ്ടി ചായമുണ്ടി, പാതിരാ കൊക്ക് കഷണ്ടി കൊണ്ട് ചേരാ കൊക്കൻ എന്നിവയാണ് കണ്ണൂർ ജില്ലയിൽ കണ്ടെത്തിയ പ്രധാന നീർപക്ഷികൾ. ദേശീയ പാത വികസനത്തിൻ്റെയും നഗര സൗന്ദര്യവൽക്കരണത്തിൻ്റെയും ഭാഗമായി തണൽ മരങ്ങൾ മുറിച്ചു മാറ്റിയതു കാരണം പല സ്ഥലങ്ങളിൽ നിന്നുള്ള നീർപക്ഷികൾ കേന്ദ്രീകരിക്കാൻ ഇടയാക്കിയെന്നാണ് പക്ഷിനിരീക്ഷകരുടെ പ്രാഥമിക നിഗമനം.

Tags