കൂത്തുപറമ്പിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ചു ; വൻ അപകടം ഒഴിവായി

A tire flew off a moving lorry in Koothuparamba; a major accident was averted.

 കൂത്തുപറമ്പ് : കൂത്തുപറമ്പിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ  ഊരിത്തെറിച്ചു. വൻ അപകടം ഒഴിവായത് അത്ഭുതകരമായി. കൂത്തുപറമ്പ് - തലശ്ശേരി റോഡിൽ ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിൽ വെച്ചാണ് അപകടം.

 റോഡിൽ വാഹനം നിന്നതിനെ തുടർന്ന് പ്രദേശത്ത് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പിന്നീട് കുത്തുപറമ്പ് പോലീസ് എത്തിയ ശേഷമാണ് ഗതാഗത തടസ്സം പരിഹരിച്ചത്. റോഡിൽ മറ്റു വാഹനങ്ങളുണ്ടായ സമയത്താണ് അപകടമുണ്ടായത്.

Tags