കൂത്തുപറമ്പിൽ 15 ഗ്രാം എം.ഡി.എം.എ കാറിൽ കടത്തവെ മൂന്ന് യുവാക്കൾ അറസ്റ്റിൽ
കൂത്തുപറമ്പിൽ 15 ഗ്രാം എം.ഡി.എം.എ കാറിൽ കടത്തവെ മൂന്ന് യുവാക്കൾ അറസ്റ്റിൽ
Oct 27, 2025, 10:50 IST
കൂത്തുപറമ്പ് :കൂത്തുപറമ്പിൽ വൻ മയക്ക് മരുന്ന് വേട്ട.കാറിൽ കടത്തുകയായിരുന്ന 15 ഗ്രാം എംഡിഎംയുമായി മൂന്നുപേർ അറസ്റ്റിൽ. പിണറായി സ്വദേശി റമീസ്, ചെറുവാഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, പുല്ലൂക്കര സ്വദേശി ശ്രീലാൽ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസും, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാ ഫ് ടീമും ചേർന്ന് കണ്ടംക്കുന്ന് വച്ച് കാർ തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
tRootC1469263">എസ്ഐ രമേശൻ,എ.എസ്.ഐ ബിജി, സി പി ഒ മാരായ മിതോഷ്, വിജിൽ, ഡാൻസാഫ് ടീം അംഗങ്ങളായ സനോജ്, അബ്ദുൾനിഷാദ്, രാഹുൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളായ മൂന്നുപേരെയും മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
.jpg)

