കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിന് നേരെ അക്രമം : ജനൽ ചില്ലുകളും ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രവും തകർത്തു
Oct 1, 2026, 15:30 IST
കൂത്തുപറമ്പ് :കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം കൂത്തുപറമ്പ് നഗരസഭ കാര്യാലയത്തിന് സമീപമുള്ള ഓഫീസിനു നേരെയാണ് ഇന്നലെ രാത്രി അക്രമണമുണ്ടായത് ജനൽ ചില്ലുകളും ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോയും അക്രമികൾ തകർത്തു.
സി.പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു സംഭവത്തിൽ കോൺഗ്രസ് ഭാരവാഹികളുടെ പരാതിയിൽ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ് പ്രദേശത്ത് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
.jpg)

