കൂത്തുപറമ്പിൽ അറ്റകുറ്റപ്പണി നടത്തുന്ന ബസിനടിയിൽ കുടുങ്ങി മെക്കാനിക്ക് മരിച്ചു
Jun 6, 2025, 19:29 IST


കൂത്തുപറമ്പ് : ടൂറിസ്റ്റ് ബസിൻ്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ എയർ സസ്പെൻഷൻ താഴ്ന്ന് ഉള്ളിൽ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാലാ ബസാറിലെ കൃഷ്ണ ഹൗസിൽ സി.വി സുകുമാരനാണ് (64) മരിച്ചത്.
ടൂറിസ്റ്റ് ബസ്സിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
tRootC1469263">