കോളയാട് കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തിൻ്റെ കുത്തേറ്റ് രണ്ട് പശുക്കൾ ചത്തു


കൂത്തുപറമ്പ് :കോളയാട് കണ്ണവം വനമേഖലയിൽ നിന്നും ഇറങ്ങി വന്ന കാട്ടുപോത്ത് ഭീതി പടർത്തുന്നു.പെരുവയ്ക്കടുത്ത പന്നിയോട് പ്രദേശത്തെ ക്ഷീര കർഷകനായ എൻ. വിവേകിൻ്റെകൃഷിയിടത്തിലാണ് കാട്ടുപോത്തിൻ്റെ അക്രമമുണ്ടായത്.കാട്ടുപോത്തിന്റെ ആക്രമണത്തിൽ മേമാൻ കെട്ടിയ രണ്ടുപശുക്കൾ കൊല്ലപ്പെട്ടു.
വീടിനടുത്തുള്ള വയലിൽ കെട്ടിയിരുന്ന പശുക്കളാണ് കാട്ടു പോത്തിൻ്റെ കുത്തേറ്റു ചത്തത്.കണ്ണവം വനമേഖലയ്ക്ക് അടുത്തുള്ള ഇവിടെ കാട്ടുപോത്തുകൾ വ്യാപകമാണ്. ആദ്യമായിട്ടാണ് ഇവിടെ വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമമുണ്ടാകുന്നത്.കാട്ടുപോത്തിന്റെ ശല്യം കാരണം പുറത്തിറങ്ങാൻ ഭയമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. രാത്രി കാലങ്ങളിൽ കാട്ടു പോത്തുകളെ കണ്ണവം റോഡിൽ കാണുന്നതും യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. കണ്ണവം ഫോറസ്റ്റ് റെയ്ഞ്ചറുടെ നേതൃത്വത്തിൽ കാട്ടുപോത്തിനായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.