കോടിയേരി മലബാർ കാൻസർ സെൻ്റർ ആസൂത്രണ ബോർഡ് അംഗം വരുൺ സന്തോഷ് സന്ദർശിച്ചു

Kodiyeri Malabar Cancer Center Planning Board Member Varun Santhosh visited

തലശേരി : കോടിയേരിമലബാർ കാൻസർ സെന്റർ ,മലബാർ ക്യാൻസർ സെന്റർ ഇന്നോവേഷൻ ആൻഡ് ഇൻകുബേഷൻ നെസ്റ്റ് , സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം എന്നിവ ആസൂത്രണ ബോർഡ് അംഗം  വരുൺ സന്തോഷ് സന്ദർശിച്ചു.സ്ഥാപനത്തിന്റെ ഡയറക്ടറുമായും, അവിടെ ഇൻക്യൂബേറ്റ് ചെയ്തിട്ടുള്ള മെഡിക്കൽ ടെക്നോളജി സ്റ്റാർട്ടപ്പ് സംരംഭകരുമായും സംവദിച്ചു.

സെന്റർ ഡയറക്ടർ ഡോ സതീശൻ ബി., അദ്ദേഹത്തിന് സെന്ററിലെ ചികിത്സാ സൗകര്യങ്ങളെയും സ്ഥാപനപരമായ പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തി. ഇവിടുത്തെ ചികിത്സാ സേവനങ്ങൾ, അക്കാദമിക് പ്രോഗ്രാമുകൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഡയറക്ടർ  വിശദീകരിച്ചു. കാർ-ടി (CAR-T), വ്യക്തിഗത ചികിത്സ (personalized therapy) തുടങ്ങിയ അത്യാധുനിക ചികിത്സാ രീതികൾ ഉൾപ്പെടെ, വിവിധ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള (multidisciplinary approach) സമീപനം സ്വീകരിക്കുന്ന ഒരു പ്രത്യേക അർബുദ ചികിത്സാ-ഗവേഷണ സ്ഥാപനമാണ് എം.സി.സി. എന്ന് അദ്ദേഹം വിവരിച്ചു.

അർബുദ ചികിത്സാരംഗത്ത് ഇപ്പോഴും പരിഹരിക്കപ്പെടേണ്ട വെല്ലുവിളികൾ, ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണം, നൂതന സാങ്കേതിക വിദ്യകളുടെ പ്രയോജനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കൽ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു. സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. നിസാം, അസോസിയേറ്റ് പ്രൊഫസറും 'മിന്റ്'  ഇൻ-ചാർജുമായ ഡോ. ദീപക് റോഷൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിപിൻ ഗോപിനാഥ്, സ്റ്റാർട്ടപ്പ് പ്രതിനിധികൾ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു

Tags