കോടല്ലൂർ ജി.എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും 24ന്


തളിപ്പറമ്പ: ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കോടല്ലൂർ ജി.എൽ.പി സ്‌കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 24ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണി ച്ചേരിയിൽ ഉച്ചക്ക് 12 മണിക്ക് എം.വി. ഗോവിന്ദൻ എം.എൽ.എ കെട്ടിടോദ്ഘാടനം നിർവഹിക്കും.
ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ അധ്യക്ഷത വഹിക്കും. പി.ഡബ്ല്യു.ഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ വി.പി.സാബു റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷരായ കെ.പി.ഉണ്ണികൃഷ്‌ണൻ മാസ്റ്റർ, കെ.വി.പ്രേമരാജൻ മാസ്റ്റർ, എം.ആമിന ടീച്ചർ, ഓമന മുരളീധരൻ, തളിപ്പറമ്പ സൗത്ത് എ.ഇ.ഒ ജാൻസി ജോൺ, ബി.പി.സി ഗോവിന്ദൻ എടാടത്തിൽ, നഗരസഭ മുൻ ചെയർപേഴ്‌സൺ പി.കെ. ശ്യാമള ടീച്ചർ, സെക്രട്ടറി പി.എൻ. അനീഷ്, കെ.സന്തോഷ്, ടി. നാരായണൻ, കെ.പി.ആദംകുട്ടി, പി.ടി.എ പ്രസിഡണ്ട് എ.ജീന സംസാരിക്കും. സംഘാടകസമിതി ചെയർമാൻ പികെ. മുഹമ്മ ദ്കുഞ്ഞി സ്വാഗതവും പ്രധാനധ്യാപകൻ കെ.ഭരതൻ നന്ദിയും പറയും.
വൈകുന്നേരം 5 മണി മുതൽ വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും കലാപരിപാടികളും അരങ്ങേറും.വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി.കെ.മുഹമ്മദ്‌കുഞ്ഞി, കൺവീ നർ എം.വി.വേണുഗോപാലൻ, പ്രധാനധ്യാപകൻ കെ.ഭരതൻ, പി.ടി.എ പ്രസിഡണ്ട് എം.ജീന, വൈസ് പ്രസിഡണ്ട് പി.കെ.ജസീം, സംബന്ധിച്ചു.