അറിവാണ് സാമൂഹിക വികാസങ്ങളുടെ നിദാനം : കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

Knowledge is the foundation of social development: Kanthapuram A.P. Aboobacker Musliyar.

 തളിപ്പറമ്പ് : സാമൂഹിക വികാസത്തിന് അറിവാണ് ഊർജ്ജമായി സ്വീകരിക്കേണ്ടതെന്നും നിരന്തര അന്വേഷണത്തിലൂടെ വിദ്യാർത്ഥികൾ അതിന് സജ്ജമാകണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. അൽ മഖർ സമ്മേളനത്തിൽ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ചരിത്ര പരിണാമങ്ങളിൽ സമൂഹത്തെ നേരിന്റെ വഴിയിൽ നടത്തിയ വലിയ ഇടപെടലുകൾ കാണാനാകും. അറിവിന്റെ ബലത്തിൽ നേതൃത്വം നൽകിയ പണ്ഡിതരായിരുന്നു ഈ മുന്നേറ്റങ്ങൾക്ക് മുന്നിൽ നിന്നത്. സത്യത്തെ വികലമാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണേണ്ടത് വിദ്യാർത്ഥികളുടെ ദൗത്യമാണ്. 

ഇസ്ലാം വിഭാവനം ചെയ്യുന്ന സ്നേഹ സമൂഹം രൂപപ്പെടാൻ കൂടുതൽ മികവോടെ മതം പഠിക്കാനും അത് സമൂഹത്തിന് പകർന്ന് നൽകാനും തയ്യാറാകണം. നേട്ടങ്ങളും ബിരുദങ്ങളും പഠനം തുടരാനുള്ള പ്രചോദനമാണ് നൽകേണ്ടതെന്നും അമാനി സനദ് സ്വീകരിക്കുന്ന പണ്ഡിതരെ ഓർമ്മപ്പെടുത്തി. സമാപന സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു.

സയ്യിദ് മുഹമ്മദ്‌ തുറാബ് അസ്സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് മശ്ഹൂർ തങ്ങൾ, സയ്യിദ് ശാഫി ബാ അലവി വളപട്ടണം, സയ്യിദ് മസ്ഊദ് ബുഖാരി കുറാ, കെ. പി. അബൂബക്ർ മൗലവി, പി. ഹസ്സൻ മുസ്‌ലിയാർ വയനാട്, വി. പി. എം. ഫൈസി വില്ല്യാപ്പള്ളി, അബ്‌ദുൽ ഗഫൂർ ബാഖവി അൽകാമിലി, അബ്ദുറഹ്മാൻ ബാഖവി പരിയാരം, മുട്ടിൽ മുഹമ്മദ് കുഞ്ഞി ബാഖവി, പി. പി. അബ്ദുൽ ഹകീം സഅദി, അബ്ദു റശീദ് ദാരിമി, എം. വിജിൻ എം.എൽ.എ, കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. പി. ത്വാഹിർ, ബി. എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്ല അമാനി കെല്ലൂർ, മുസ്‌ത്വഫ ദാരിമി കടാങ്കോട്, അലിക്കുഞ്ഞി ദാരിമി, തുടങ്ങിയ പ്രമുഖ സാദാത്തുക്കളും പണ്ഡിതരും സംബന്ധിച്ചു. സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര സ്വാഗതവും കെ. പി. അബ്‌ദുൽ ജബ്ബാർ ഹാജി നന്ദിയും പറഞ്ഞു.

Tags