ബക്കളം പുന്നക്കുളങ്ങരയിലെ കെ എം സുനിൽകുമാർ നിര്യാതനായി
Jul 9, 2026, 00:02 IST
ബക്കളം : പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ (55) നിര്യാതനായി.
സംസ്കാരം വ്യാഴം രാവിലെ പത്തിന് പൂവ്വത്തിൻചാൽ ശ്മശാനത്തിൽ. കെ എം മാധവിയുടെയും പരേതനായ നാരായണൻ്റെയും മകനാണ്.
ഭാര്യ: പി പി ഷീബ. മക്കൾ : കെ എം അർജുൻ, ദേവനന്ദ (ഇരുവരും വിദ്യാർഥികൾ).
സഹോദരങ്ങൾ: സതി, സതീഷ് കുമാർ (റിട്ട. കോഫി ഹൗസ്, സിപിഐ എം പടിഞ്ഞാറ് ബ്രാഞ്ചംഗം), സത്യഭാമ, കെ എം സജീവ്കുമാർ (സിപിഐ എം പുന്നക്കുളങ്ങര പടിഞ്ഞാറ് ബ്രാഞ്ചംഗം, ടൈൽസ് ആൻഡ് മാർബിൾസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്), പരേതനായ സന്തോഷ്.
.jpg)

