ദസറ ആഘോഷത്തിന്റെ മറവിൽ മാംസാഹാരം വിളമ്പുമോ എന്ന് മേയർ വ്യക്തമാക്കണം: കെ കെ വിനോദ്കുമാർ

The Mayor must clarify whether non-vegetarian food will be served under the guise of the Dussehra celebrations: K.K. Vinodkumar.

കണ്ണൂർ: കണ്ണൂർ ദസറ ആഘോഷത്തിന്റെ മറവിൽ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയിൽ മാംസാഹാരം വിളമ്പുമോ എന്ന് കോർപ്പറേഷൻ മേയർ വ്യക്തമാക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ ആവശ്യപ്പെട്ടു.കോവിലുകൾ നടത്തുന്ന നവരാത്രി ആഘോഷങ്ങൾക്ക് ഭംഗം വരാതെയായിരിക്കണം കോർപ്പറേഷൻ നടത്തുന്ന ദസറ ആഘോഷം.

 പഴയ ബസ്റ്റാൻഡിൽ ഒരുക്കുന്ന ഭക്ഷ്യമേളയിൽ പങ്കെടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നു. ഇത് വെറും പച്ചക്കറി ഇനങ്ങൾക്ക് മാത്രമാണോ അതോ മാംസാഹാരം വിളമ്പാനുള്ള ഒരുക്കങ്ങളും കൂടി കണക്കിലെടുത്താണോ ക്വട്ടേഷൻ ക്ഷണിച്ചത്. ഹിന്ദുക്കളുടെ ആചാരങ്ങളെയും  ആഘോഷങ്ങളെയും വ്രണപ്പെടുത്താനാണ് കോർപ്പറേഷൻ ഭരിക്കുന്ന യുഡിഎഫ് ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളിൽ നിന്ന് കോർപ്പറേഷൻ ഭരണകൂടം പിന്തിരിയണം. 

ദസറ ആഘോഷത്തിന്റെ മറവിൽ കണ്ണൂരിലെ വ്യാപാരികളിൽ നിന്ന് വൻ പിരിവാണ് ഭരണകക്ഷിയും ഉദ്യോഗസ്ഥരും നടത്തുന്നത്. കൊടുത്തില്ലെങ്കിൽ വ്യാപാരികൾക്ക് നേരെ ഭീഷണിയാണ് പ്രയോഗിക്കുന്നത് എന്ന് വിനോദ്കുമാർ പറഞ്ഞു.
 

Tags