കണ്ണപുരത്ത് പോലീസ് കലാപത്തിന് ശ്രമിക്കുന്നു: കെ.കെ. വിനോദ് കുമാര്‍

BJP can contest in all wards in local body elections: KK Vinod Kumar
BJP can contest in all wards in local body elections: KK Vinod Kumar

കണ്ണൂര്‍: കണ്ണപുരം ചൈനാക്ലേയില്‍ ഇരുട്ടിന്റെ മറവില്‍ ബിജെപിയുടെ കൊടിയും കൊടിമരവും സിഐ ബാബുമോന്റെ നേതൃത്വത്തില്‍ പിഴുത് മാറ്റിയത് പ്രദേശത്ത് ബോധപൂര്‍വ്വം കലാപമുണ്ടാക്കാനാണെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി സ്ഥാപനദിനത്തോടനുബന്ധിച്ച് ചൈനാക്ലേ റോഡില്‍ ഉയര്‍ത്തിയ പതാക ബിജെപി നേതൃത്വത്തെ അറിയിക്കാതെ നീക്കിയതില്‍ ദുരൂഹതയുണ്ട്. 

tRootC1469263">

പകല്‍ വെളിച്ചത്തില്‍ കൊടി നീക്കുന്നതിന് പകരം കണ്ണപുരം സിഐ ബാബുമോന്റെ നേതൃത്വത്തില്‍ ഇരുട്ടിന്റെ മറവിലാണ് നീക്കം ചെയ്ത്. ബിജെപിയുടെ കൊടി ഉയര്‍ത്തുമ്പോള്‍ മാത്രം സിഐക്ക് ഹാലിളകുന്നത് കാക്കിക്കുള്ളില്‍ പഴയ സഖാവ് കുടിയിരിക്കുന്നത് കൊണ്ടാണ്.
നേരത്തെ സജീവ സിപിഎം പ്രവര്‍ത്തകനായിരുന്ന ബാബുമോന്‍ ഇപ്പോള്‍ കാക്കിയിട്ട സഖാവായിട്ടാണ്  പ്രവര്‍ത്തിക്കുന്നത്. 

കാലങ്ങളായി മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളുടെയല്ലാം കൊടികള്‍ പ്രദേശത്ത് ഉയര്‍ത്താറുണ്ട്. അപ്പോഴൊന്നും ചെറുവിരലനക്കാത്ത പോലീസ് ബിജെപിയുടെ പതാക ഉയര്‍ത്തുമ്പോള്‍ മാത്രം നിയമവും പറഞ്ഞ് രംഗത്ത് വരികയാണ്. ഭരണപക്ഷത്തിന്റെ പിണിയാളായി നിയമം കയ്യിലെടുത്ത് ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകര്‍ക്കാമെന്നത് പോലീസിന്റെ വ്യാമോഹം മാത്രമാണ്. സിപിഎമ്മിന്റെ ബിനാമിയായാണ് ബാബുമോന്‍ പ്രവര്‍ത്തിക്കുന്നത്. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ വീട്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനായ ബബുമോനെ ഇപ്പോഴും പാര്‍ട്ടിയുടെ ഭൂതം വിട്ടുപോയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ചെയ്തികള്‍ വെളിവാക്കുന്നതെന്നും വിനോദ് കുമാര്‍ പറഞ്ഞു.

Tags