ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം സുരക്ഷാ വീഴ്ച : കെ കെ വിനോദ് കുമാർ
കണ്ണൂർ : ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചയാണ് തെളിയിക്കപ്പെട്ടിരിക്കുന്നതെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ പ്രസ്താവിച്ചു. ഒരുമാസമായി ജയിൽ ചാടാനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നുവെന്ന ജയിൽ അധികൃതരുടെ പ്രസ്താവനയെ പരിഹാസത്തോടെ കാണുന്നു. ഒരുമാസമായിട്ടുള്ള ഈ നീക്കം എന്തുകൊണ്ട് ജയിൽ അധികൃതർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.
tRootC1469263">കമ്പി മുറിച്ച് മാറ്റാനുള്ള ആയുധം ഇദ്ദേഹത്തിന് എവിടെ നിന്ന് കിട്ടി. ജയിൽ ചാടി കിലോമീറ്ററോളം സഞ്ചരിച്ചാണ് കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ പറമ്പത്ത് എത്തിയത്. അതീവ സുരക്ഷയുള്ള സെല്ലിൽ നിന്ന് ഒറ്റക്കയ്യൻ രക്ഷപ്പെട്ടത് ജയിൽ അധികൃതരുടെ ഒത്താശയോടു കൂടിയാണ്. ഇത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ പരാജയമാണ്. ഒത്താശ ചെയ്ത ജയിൽ അധികൃതരെ സർവീസിൽ നിന്ന് പിരിച്ചുവിടണം. ഗോവിന്ദച്ചാമിയും ഗോവിന്ദച്ചാമിയെ സഹായിക്കുന്നവരും കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്ന ഭീകരമായ അവസ്ഥയാണ് കാണുന്നത്.
കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് സിപിഎം ക്രിമിനലുകളും സഖാക്കളായ ജയിലധികൃതരുമാണ്. കൊലക്കേസിൽ പ്രതികളായിരുന്നവരും ക്രിമിനലുകളെ സഹായിക്കുന്നവരുമാണ് ജയിൽ ഉപദേശക സമിതി അംഗങ്ങൾ. താടിയും മുടിയും വളർത്താൻ അനുവാദം കൊടുത്ത ജയിൽ ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണം- കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
.jpg)


