അനീഷ് ജോർജ്ജിന്റെ മരണത്തിനുത്തരവാദി സിപിഎം: കെ.കെ. വിനോദ് കുമാർ

CPM responsible for Aneesh George's death: K.K. Vinod Kumar
CPM responsible for Aneesh George's death: K.K. Vinod Kumar

കണ്ണൂർ: തങ്ങളുടെ ആളുകളല്ലാതെ മറ്റ് പാർട്ടികളിൽ പെട്ടവർ പാടില്ലെന്ന സിപിഎമ്മിന്റെ ഭീഷണിയാണ് അനീഷ് ജോർജ്ജിന്റെ മരണത്തിന് കാരണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ പറഞ്ഞു. മരണപ്പെട്ട ബിഎൽഒ അനീഷ് ജോർജ്ജിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം സാധാരണയായി എല്ലാ പാർട്ടികളുടെയും ബൂത്ത്‌ലവൽ ഏജന്റ്മാരെ കൂട്ടിയാണ് എസ്‌ഐആർ വിവരശേഖരണത്തിന് പോവുക. എന്നാൽ തങ്ങളുടെ സ്വാധീന കേന്ദ്രങ്ങളിൽ മറ്റ് പാർട്ടികളുടെ പ്രതിനിധികൾ വേണ്ടെന്ന നിലപാടാണ് സിപിഎം സ്വീകരിച്ച് വരുന്നത്.  സിപിഎം ഭീഷണി അനീഷ് ജോർജ്ജിനെ അലട്ടിയിരുന്നുവെന്ന് വ്യക്തമാണ്. ഭീഷണി അനീഷ് ജോർജ്ജ് പലരോടും പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. എസ്‌ഐആർ പ്രവൃത്തിയിൽ ബിഎൽഒമാർ ബുദ്ധിമുട്ടില്ലാതെ പോകുന്ന ഒരു സാഹചര്യമാണ്.

tRootC1469263">

പ്രദേശത്ത് ഗുണ്ടാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നവരാണ് അനീഷ് ജോർജ്ജിനെ ഭീഷണിപ്പെടുത്തിയത്. ബിഎൽഒമാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ് കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലുള്ളത്. അതുകൊണ്ട് ബിഎൽഒമാർക്ക് സ്വതന്ത്രമായി  പ്രവർത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യമായ സാഹചര്യമൊരുക്കണം. പെരിങ്ങോം പോലീസ് സിപിഎമ്മിന് അടിമപ്പണി ചെയ്യുന്ന പോലീസാണ്. അതുകൊണ്ട് പോലീസിന്റെ ഭാഗത്തു നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും അനീഷ് ജോർജ്ജിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക വിധേയമാക്കിയാൽ മാത്രമേ കൃത്യമായി കാരണങ്ങൾ മനസ്സിലാക്കാൻ സാധിക്കു എന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോഴിക്കോട് മേഖലാ സെക്രട്ടറി ബാലകൃഷ്ണൻ പനക്കയിൽ, ജില്ലാ വൈസ് പ്രസിഡണ്ട് ഗംഗാധരൻ കാളീശ്വരം, മണ്ഡലം പ്രസിഡണ്ട് കെ  സുനിൽകുമാർ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Tags