പയ്യന്നൂർ നഗരസഭാ കൗൺസിലർ വി.കെ നിഷാദിൻ്റെ പരോൾ റദ്ദാക്കണമെന്ന് കെ.കെ വിനോദ് കുമാർ
Updated: Dec 27, 2025, 20:17 IST
കണ്ണൂർ :പയ്യന്നൂർ നഗരസഭ കൗൺസിലറും ഡി.വൈഎഫ്ഐ നേതാവുമായ വി.കെ.നിഷാദിന് പരോൾ അനുവദിച്ചത് ചട്ടങ്ങൾ മറികടന്നെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ല പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും വിനോദ് കുമാർ ആവശ്യപ്പെട്ടു.
tRootC1469263">ജയിൽ ചട്ടങ്ങൾ മറികടന്നാണ് ഒരു മാസത്തിനുള്ളിൽ പരോൾ നൽകിയത്. പോലീസും റൂറൽ എസ്.പിയും ജയിൽ സൂപ്രണ്ടും എന്തടിസ്ഥാനത്തിലാണ് പരോൾ നൽകാൻ ശുപാർശ നൽകിയതെന്ന് വ്യക്തമാക്കണം. പിതാവിൻ്റെസർജറിയെന്ന് പറഞ്ഞാണ് നിഷാദ് അപേക്ഷ നൽകിയത്. എന്നാൽ സർജറി മൂന്ന് മാസം മുൻപേനടന്നു കഴിഞ്ഞുവെന്നാണ് മനസിലാക്കുന്നത്. അതിനാൽ ചട്ടങ്ങൾ മറികടന്ന് ജയിൽ വകുപ്പ് അനുവദിച്ചപരോൾ റദ്ദാക്കണമെന്നും വിനോദ് കുമാർ ആവശ്യപ്പെട്ടു.
.jpg)


