ടി.പി വധക്കേസിലെ പ്രതിക്ക് ജാമ്യം നൽകുന്നതിനെതിരെ കെ.കെ രമ സുപ്രീം കോടതിയിൽ ഹരജി നൽകി

tp

തലശേരി : ആർ.എം.പി നേതാവ് ടിപി ചന്ദ്രശേഖ വധക്കേസില്‍ പ്രതിക്ക് ജാമ്യം നൽകുന്നതിനെതിരകെകെ രമ സുപ്രീം കോടതിയിൽ. കേസിലെ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നൽകുന്നതിനെതിരെയാണ് രമ സത്യവാങ്മൂലം ഫയൽ ചെയ്തത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതിബാബു ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്.

tRootC1469263">

എന്നാല്‍ പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുമെന്ന് രമ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ടിപി വധക്കേസിലെ പ്രതികൾക്ക് നിലവില്‍ അനുപാത രഹിതമായ ഇളവുകളാണ് ലഭിച്ചത്. സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്‌ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നും കെകെ രമ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

Tags