അവസാന നിമിഷവും ഉജ്ജ്വലമാക്കി : മരിക്കുന്നതിന് മുൻപെ മുൻ എം.എൽ.എ കെ.കെ നാരയണൻ മുണ്ടലൂർ ന്യൂ എൽ.പി സ്കൂൾ വിദ്യാർത്ഥികളോട് നടത്തിയ പ്രസംഗം

The last moment was also made vivid: Former MLA KK Narayanan's speech to the students of Mundalur New LP School before his death

കണ്ണൂർ : അവസാന നിമിഷവും പൊതുരംഗത്ത് നിന്നാണ് കെ.കെ നാരായണൻ എന്ന ജനകീയകമ്യുണിസ്റ്റ് നേതാവ് മടങ്ങുന്നത്. സ്വന്തം നാടായ എടക്കടവിലെ മുണ്ടലൂർ ന്യൂഎൽ. സ്കുളിലെ പുതു തലമുറയിലെ കുഞ്ഞുങ്ങളുമായി പഴയ എടക്കടവ് ഗ്രാമത്തെ കുറിച്ചും പെരളശേരിയെ കുറിച്ചുമുള്ള ഓർമ്മകൾ അയവിറക്കുകയായിരുന്നു ഹ്രസ്വമായ ഈ പ്രസംഗത്തിനിടെയാണ് അദ്ദേഹത്തിന് വാക്കുകൾ ഇടറുന്നത് 'ദേഹം തളർന്നു തുടങ്ങിയ കെ.കെ യെയും കൂട്ടി ഒരു നിമിഷം പോലും പാഴാക്കാതെ അവിടെയുണ്ടായിരുന്നവർ ആദ്യം പെരളശേരി എ.കെ.ജി സഹകരണ ആശുപത്രിയിലും അവിടെ നിന്ന് നില ഗുരുതരമായതിനെ തുടർന്ന് ചാല മിം മ്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

tRootC1469263">

 60 വർഷത്തിലേറെ രാഷ്ട്രീയ പാരമ്പര്യമുള്ള മുൻ ധർമ്മടം മുൻഎം.എൽ.എ കൂടിയായ കെ.കെ നാരായണൻ അവസാനം നടത്തിയ പ്രസംഗത്തിൻ്റെ വീഡിയോ ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. ഇതിൽ കുട്ടികളോട് ഒരു കാലത്തെ പെരളശേരിയുടെ ചരിത്രം പറയുന്ന ഭാഗങ്ങളാണുള്ളത്. അതേസമയം ധർമടം മുൻ എംഎൽഎയും സിപി എം നേതാവുമായ കെ കെ നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

എല്ലാ വിഭാഗം ജനങ്ങളുടെയും ആദരമേറ്റുവാങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു കെ കെ നാരായണൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ജനപ്രതിനിധി എന്ന നിലയിലും സഹകാരി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ഇടപെട്ട മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിയമസഭയിൽ ധർമ്മടം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത അദ്ദേഹം മണ്ഡലത്തിലെ വികസന പ്രശ്നങ്ങളിലും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും സജീവമായ ഇടപെടലാണ് നടത്തിയിരുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു’

Tags