കെ.കെ. നാരായണൻ്റെ വിയോഗം ; അനുശോചിച്ച് കെ സുധാകരൻ എംപിയും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും
കണ്ണൂർ :മുൻ എംഎൽഎ കെ കെ നാരായണന്റെ നിര്യാണത്തിൽ കെ സുധാകരൻ എംപി അനുശോചിച്ചു. നിയമസഭാ സാമാജികൻ എന്ന നിലയിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ മാതൃകാപരമായി നിർവഹിച്ചിരുന്ന കെ കെ നാരായണൻ രാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധം എക്കാലവും സൂക്ഷിച്ചിരുന്ന നേതാവായിരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സഹകാരി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു കെ കെ നാരായണനെന്നും കെ സുധാകരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
tRootC1469263">മുൻ എംഎൽഎ കെ കെ നാരായണന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അനുശോചനം രേഖപ്പെടുത്തി. നിയമസഭാ സാമാജികൻ, സഹകാരി എന്നി നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചു. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കെകെ നാരായണൻ സൗമ്യനായ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹമെന്നുംസണ്ണി ജോസഫ് പറഞ്ഞു.
മുൻ എംഎൽഎ കെ കെ നാരായണൻ്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അനുശോചിച്ചു. പക്വമതിയും രാഷ്ട്രീയത്തിന തീതമായ വ്യക്തിബന്ധങ്ങൾ കെട്ടിപ്പടുത്ത നിസ്വാർത്ഥനായ പൊതു പ്രവർത്തകനുമായിരുന്നു കെ.കെ. നാരായണനെന്ന് ഡിസിസി പ്രസിഡൻ്റ് അനുസ്മരിച്ചു. എം എൽ എ എന്ന നിലയിലും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റെന്ന നിലയിലും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
മുൻ എം.എൽ.എ.യും സഹകാരിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.കെ. നാരായണൻ്റെ ദേഹവിയോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീം ചേലേരി അനുശോചനം രേഖപ്പെടുത്തി. സൗമ്യനും മാതൃകായോഗ്യനുമായ ഒരു പൊതു പ്രവർത്തകനുമായിരുന്നു അദ്ദേഹമെന്ന് കരീം ചേലേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു
.jpg)


