മുൻ എം.എൽ.എ കെ.കെ നാരായണൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് പയ്യാമ്പലത്ത് നടക്കും
പെരളശേരി : അന്തരിച്ച ധർമടം മണ്ഡലം മുൻ എംഎൽഎയും സിപിഎം മുൻ ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെ കെ നാരായണൻ്റെ (77) സംസ്കാരം ഇന്ന് ( 31) ന് വൈകീട്ട് നാലിന് പയ്യാമ്പലത്ത് നടക്കും. കെ. കെ നാരായണൻ്റെ മൃതദേഹം ഇന്ന് രാത്രി എട്ടു മണിക്ക് പെരളശ്ശേരി എടക്കടവിലെ വീട്ടിൽ എത്തിച്ചു. നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.
tRootC1469263">നാളെ (31.12.25) രാവിലെ 10.30മുതൽ 12.30 വരെ പെരളശ്ശേരി എ.കെ.ജി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനം. തുടർന്ന് ഉച്ചയ്ക്ക് ഒരുമണിമുതൽ രണ്ടു മണിവരെ എടക്കാട് ഏരിയാ കമ്മിറ്റി ഓഫീസിൽ(താഴെചൊവ്വ).2.30 മുതൽ നാലു മണിവരെ സി പി ഐ (എം ) ജില്ലാ കമ്മിറ്റി ഓഫീസ് - അഴീക്കോടൻ മന്ദിരത്തിലെയും പൊതുദർശനത്തിനു ശേഷം വൈകിട്ട് 4 മണിക്ക് പയ്യാമ്പലത്ത് ശവസംസ്കാരം.
ചൊവ്വാഴ്ച്ച വൈകിട്ട്മുണ്ടലൂർ ന്യൂ എൽപി സ്കൂളിൽ എൻഎസ്എസ് ക്യാമ്പിലെ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ ബാങ്ക് പ്രസിഡൻ്റ്, വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക് ചെയർമാൻ, കണ്ണൂർ എകെജി സഹകരണ ആശുപത്രി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന സഹകരണ യൂണിയൻ അംഗമാണ്.
സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി, ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സിക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു.അടിയന്തരവസ്ഥക്കാലത്തും അതിനു ശേഷവും ക്രൂരമായ പൊലീസ് മർദ്ദനങ്ങൾക്കിരയായി. ബീഡി തൊഴിലാളി നേതാവായാണ് പൊതുജീവിതം ആരംഭിച്ചത്.
ടുബാക്കോ വർക്കേഴ്സ് യൂണിയൻ്റെയും മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ്റെയും നേതൃത്വം വഹിച്ചു. പരേതരായ കൈപ്പച്ചേരി കുന്നുമ്പ്രത്ത് കണ്ണൻ്റെയും വാഴവളപ്പിൽ മാതുവിൻ്റെയും മൂത്ത മകനാണ്.
ഭാര്യ: സുശീല (റിട്ട. മൗവഞ്ചേരി റൂറൽ സഹകരണ ബാങ്ക്). മക്കൾ: സുനീഷ് (സിപിഎം എടക്കാട് ഏരിയ കമ്മിറ്റി അംഗം, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, പെരളശ്ശേരി എകെജി സ്മാരക ആശുപത്രി പ്രസിഡൻ്റ്), ഷാജേഷ് (ഐസിഎം, പറശ്ശിനിക്കടവ്).
മരുമക്കൾ: രമ്യ (പെരളശ്ശേരി ബാങ്ക്),ജിഷ (നീലേശ്വരം, കിനാനൂർ സർവീസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: പുരുഷോത്തമൻ, ഫൽഗുനൻ, സുഗുണൻ, രഘുനാഥ്, പരേതരായ പ്രദീപൻ, രാജു.
.jpg)


