മുൻ ധർമ്മടം എം.എൽ.എ കെ.കെ നാരായണൻ കുഴഞ്ഞുവീണ് മരിച്ചു

Former Dharmadam MLA KK Narayanan collapsed and died

പെരളശ്ശേരി : മുൻ ധർമ്മടം എം എൽ എ യും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ കെ നാരായണൻ (77) കുഴഞ്ഞുവീണ് മരിച്ചു. പെരളശ്ശേരി സ്കൂളിൽ ഒരു പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. കണ്ണൂരില ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

2011 മുതൽ 2016 വരെ ധർമടം എം എൽ എ യായിരുന്നു സി.പി.എം എടക്കാട് ഏരിയാ സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിലും വർഗബഹുജന ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുശീല 'പെരളശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുനീഷ് മകനാണ്.

tRootC1469263">

Tags