കെ.കെ നാരായണൻ ഉജ്ജ്വലനായ സംഘാടകനും അതുല്യനായ ജനനേതാവുമായിരുന്നു : എം വി ഗോവിന്ദൻ

M.V. Govindan will not get any votes this time either

 കണ്ണൂർ : കഠിനാധ്വാനിയായ തൊഴിലാളി നേതാവായും ഉശിരനായ ജനപ്രതിനിധിയായും ഒരുപോലെ തിളങ്ങിനിന്ന മികച്ച ജനനേതാവിനെയാണ് കെ കെ നാരായണൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സ്നേഹവും സഹാനുഭൂതിയും പോരാട്ടവീറും സമന്വയിച്ച പ്രവർത്തനങ്ങൾ കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. 

tRootC1469263">

ജനങ്ങൾക്കിടയിൽ വിശ്രമരഹിതമായ ഇടപെടലുകൾ നടത്തുവാൻ സദാസന്നദ്ധനായിരുന്നു. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് മികച്ച സംഘാടകനായി ഉയർന്നുവന്ന കെ കെ നാരായണൻ്റെ  രാഷ്ട്രീയ വിദ്യാഭ്യാസ മേഖല തൊഴിലാളി പ്രശ്നങ്ങളുടെ സൂക്ഷമമായ വിലയിരുത്തലുകളിലൂടെ രൂപപ്പെട്ടതാണ്. ഉന്നതമായ രാഷ്ട്രീയ ചിന്തകളിലൂടെ തൊഴിലാളികളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും അവർക്കൊപ്പം ചേർന്ന് നിന്ന് അവകാശ പോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായി വളരുകയും ചെയ്ത ജനകീയ നേതാവായിരുന്നു അദ്ദേഹം.

 അടിയന്തരാവസ്ഥക്കാലത്തും അതിനു ശേഷവും ക്രൂരമായ പൊലീസ് മർദ്ദനങ്ങൾക്കിരയായിട്ടുമുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, സഹകരണ ബാങ്ക് പ്രസിഡൻ്റ്, എകെജി സഹകരണ ആശുപത്രിയുടെ പ്രസിഡൻ്റ്, വിസ്മയ പാർക്ക് ചെയർമാൻ എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം നിലവിൽ സംസ്ഥാന സഹകരണ യൂണിയൻ അംഗമാണ്. ധർമടം നിയമസഭാ  മണ്ഡലം രൂപീകൃതമായപ്പോൾ അവിടത്തെ ജനപ്രതിനിധിയായി നിയമസഭയിലെത്തിയ അദ്ദേഹം ധർമടത്തിൻ്റെ ഇന്നത്തെ വളർച്ചയ്ക്ക് തുടക്കമിട്ട മികച്ച ജനസേവകനുമായിരുന്നു. അവസാനമണിക്കൂറിലും ഊർജ്വസ്വലനായി ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കെ കെ നാരായണൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പാർടി ബന്ധുക്കളുടെയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും എം വി ഗോവിന്ദൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags