മിഴിവ് 2026 പുരസ്കാരം കെ കെ മാരാർക്ക് സമ്മാനിക്കും
കണ്ണൂർ :ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവും ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസറും ക്ഷേത്രകലാ അക്കാദമിയുടെ പ്രഥമ സെക്രട്ടറിയും ചിത്രകാരനും സമയം, ശ്രീമുത്തപ്പൻ മാസികകളുടെ എഡിറ്ററുമായിരുന്ന പി. സി. രാമകൃഷ്ണന്റെ പേരിൽ നൽകി വരുന്ന" മിഴിവ് 2026 "പുരസ്കാരം ചിത്രകാരനും പ്രഭാഷകനും ആയ കെ. കെ. മാരാർക്ക് നൽകാൻ തീരുമാനിച്ചതായി പുരസ്കാര സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം.
tRootC1469263">ജനുവരി 10 ന് പത്ത്മണിക്ക് വാരം മുരളീമന്ദിരത്തിന് സമീപം നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പുരസ്കാരംനൽകും. വാർത്താ സമ്മേളനത്തിൽ കെ പി സി സി മെമ്പർ മുണ്ടേരി ഗംഗാധരൻ , ഡി സി സി ജനറൽ സിക്രട്ടറി കട്ടേരി നാരായണൻ , നേതാക്കളായ പാർത്ഥൻ ചങ്ങാട്ട്, പ്രദീപൻ ചാത്തമ്പള്ളി,ഇ മധു എന്നിവർ പങ്കെടുത്തു.
.jpg)


