ഹൃദ്രോഗ ചികിത്സാരംഗത്ത് നാഴികക്കല്ല് കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി; അത്യധുനിക ടിഎംവിആർ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവൻ

Kim's Srichand Hospital on Milestone in Heart Disease Treatment;  A new life for the patient with state-of-the-art TMVR surgery
Kim's Srichand Hospital on Milestone in Heart Disease Treatment;  A new life for the patient with state-of-the-art TMVR surgery

കണ്ണൂർ: ഹൃദയസംബന്ധമായ രോഗങ്ങൾക്ക് അത്യാധുനിക ചികിത്സാരീതിയിലൂടെ വീണ്ടും ചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. 69 വയസ്സുള്ള ഒരു രോഗിക്ക് ട്രാൻസ്‌കത്തീറ്റർ മിട്രൽ വാൽവ് റീപ്ലേസ്‌മെൻ്റ് (ടിഎംവിആർ) വിജയകരമായി നടത്തിയാണ് പുതിയ നേട്ടം കൈവരിച്ചത്. മുൻപ് രണ്ട് ഹൃദയ ശസ്ത്രക്രിയകൾ കഴിഞ്ഞിട്ടുള്ള രോഗിക്ക് ടിഎംവിആർ വഴിയാണ് പുതുജീവൻ നൽകിയത്.രക്തം ശരിയായി ഒഴുകാതെ ബുദ്ധിമുട്ടിയതിനാൽ 2003-ൽ മിട്രൽ വാൽവ് റിപ്പയറും, 2015-ൽ ബയോളജിക്കൽ വാൽവ് ഉപയോഗിച്ച് മിട്രൽ വാൽവ് മാറ്റിവെക്കലും കഴിഞ്ഞ രോഗിക്ക് പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രോസ്‌തെറ്റിക് വാൽവിന്റെ പ്രവർത്തനം തകരാറിലായതായി കണ്ടെത്തി. 

Kim's Srichand Hospital on Milestone in Heart Disease Treatment;  A new life for the patient with state-of-the-art TMVR surgery

വീണ്ടും തുറന്ന ഹൃദയ ശസ്ത്രക്രിയ നടത്തുന്നത് രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വളരെ അപകടകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ടിഎംവിആർ എന്ന അത്യാധുനിക രീതിയിലുള്ള വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചത്.തുറന്ന ശസ്ത്രക്രിയയില്ലാതെ, തുടയുടെ ഭാഗത്തുള്ള ഞരമ്പിലൂടെ (ഫെമറൽ വെയിൻ) കത്തീറ്റർ (ഒരു ചെറിയ ഉപകരണം) ഉപയോഗിച്ച് വാൽവ് മാറ്റിവെക്കുന്ന സങ്കീർണമായ ചികിത്സാരീതിയാണ് ടിഎംവിആർ.  വളരെ കുറച്ച് സെൻ്ററുകളിൽ മാത്രം ലഭ്യമാവുന്ന അത്യാധുനിക ചികിത്സ കൂടിയാണിത്. ഹൃദയത്തിൽ നാല് വാൽവുകൾ ഉണ്ട്. ഓരോ വാൽവിനും രക്തം ഒരു ദിശയിലേക്ക് മാത്രം ഒഴുകാൻ സഹായിക്കുന്ന ഒരു വാതിലിന്റെ ധർമ്മമാണ് ഉള്ളത്. 

മിട്രൽ വാൽവ് ഇടത് ഏട്രിയത്തിനും ഇടത് വെൻട്രിക്കിളിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഈ വാൽവിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ രക്തം ശരിയായി ഒഴുകില്ല. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ടിഎംവിആർ ചികിത്സയിൽ, തകരാറിലായ വാൽവിന്റെ സ്ഥാനത്ത് പുതിയ വാൽവ് സ്ഥാപിക്കുന്നു. കിംസ് ശ്രീചന്ദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം അതീവ ശ്രദ്ധയോടെയും വൈദഗ്ധ്യത്തോടെയും ശസ്ത്രക്രിയ പൂർത്തിയാക്കി. രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ രോഗിയെ വാർഡിലേക്ക് മാറ്റുകയും സാധാരണപോലെ നടക്കാൻ തുടങ്ങുകയും ചെയ്തു എന്നത് ടിഎംവിആർ ചികിത്സയുടെ വിജയത്തെ എടുത്തു കാണിക്കുന്നു. വെറും ആറ് മണിക്കൂറിനു ശേഷം സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയ രോഗി 48 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാനാണ് പദ്ധതി. ടിഎംവിആർ രീതിയിലുള്ള ചികിത്സയുടെ ഈ അതിവേഗ രോഗമുക്തി ആരോഗ്യരംഗത്ത് ഒരു പുതിയ പ്രതീക്ഷ നൽകുന്നു.വാർത്താസമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർ & ചീഫ് ഓഫ് ഇൻ്റർവെൻഷണൽ കാർഡിയോളജിഡോ. രവീന്ദ്രൻ , ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ്,ഡോ. റയാൻ കാർഡിയാക് അനസ്തേഷ്യ മേധാവി പി  ഡോ. സന്ദീപ്,സി ഒ ഒ, കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ, കണ്ണൂർഡോ. ദിൽഷാദ് ടി.പി. എന്നിവർ പങ്കെടുത്തു.

Tags