വൃക്ക രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താൻ കിംസ് ശ്രീ ചന്ദുമായി പൊർഫധാരണാപത്രം ഒപ്പുവെച്ചു


കണ്ണൂർ: ലോക വൃക്ക ദിനത്തിൽ കണ്ണൂർ മിംസ് ആശുപത്രിയുമായി ചേർന്ന് പൊർഫ ധാരണാപത്രം ഒപ്പുവെച്ചു. കേരളത്തിലൂടെ നീളമുള്ള വൃക്ക രോഗികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിനു വൃക്ക രോഗികളുടെ സംഘടനയായ പൊർഫചാരിറ്റബിൾ ട്രസ്റ്റുമായി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൻ്റെ കേരളത്തിലെ ആദ്യത്തെ ബ്രാഞ്ചായ കിംസ് ശ്രീ ചന്ദ് ധാരണാപത്രം ഒപ്പുവെച്ചത്.
വൃക്ക രോഗികൾക്കും വൃക്ക മാറ്റിവെച്ചവർക്കും തുടർ ചികിത്സയിൽ സാമ്പത്തിക സഹായം നൽകുക, മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കിംസ് ശ്രീചന്ദ് സീനിയർ നെഫ് റോളജിസ്റ്റ് ആൻഡ് ട്രാൻസ് പ്ളാൻ്റ ഫിസിഷ്യൻ ഡോക്ടർ ടോം കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കേരളത്തിൽ ഏറ്റവും ചുരുങ്ങിയ ചിലവിൽ സാധ്യമാകുന്ന സംവിധാനം കൂടി പോർ ഫയുമായി ചേർന്ന് നടപ്പിൽ വരുത്തുമെന്ന് കിംസ് കോ-ഫൗണ്ടർ ആൻഡ് ഡയറക്ടർ കേരള ക്ളസ്റ്റർ സി.ഇ.ഒ ഫർഹാൻ യാസിൻ അറിയിച്ചു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റൽ ശ്യംഖലയായ കിംസുമായി ചേർന്ന് മുൻപോട്ടു പോകുന്നത് കേരളത്തിലെ നിർദ്ധനരായ രോഗികൾക്ക് ലഭ്യമാക്കുന്നതിൽ വെച്ച് ഏറ്റവും വലിയ ചികിത്സാ സഹായമാവുമെന്ന് പൊർഫ ചെയർമാൻ ടി.ടി ബഷീർ പറഞ്ഞു.