കിംസ് ശ്രീ ചന്ദിൽ റോബോട്ടിക്ക് ശസ്ത്രക്രിയ ശിൽപശാല 19 ന് കണ്ണൂരിൽ
കണ്ണൂർ : കിംസ് ശ്രീ ചന്ദിൽ നടത്തിവരുന്ന റോബോട്ടിക്ക് ശസ്ത്രക്രിയയെ ആരോഗ്യ പ്രവർത്തകർക്ക് വിശദമായി പരിചയപ്പെടുത്തുന്നതിനായി റോബോട്ടിക് ശസ്ത്രക്രിയ ശിൽപ്പശാല ജൂലായ് 19 ന് നടക്കുമെന്ന് ശ്രീ ചന്ദിലെ സീനിയർ കാർഡിയോളജിസ്റ്റും മെഡിക്കൽ ഡയറക്ടറുമായ ഡോക്ടർ പി. രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
tRootC1469263">അന്നേ ദിവസം വൈകിട്ട്പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ നടക്കുന്ന ശിൽപ്പശാലയിൽ മുന്നൂറോളം ഡോക്ടർമാർ പങ്കെടുക്കും. മലബാറിൽ ആദ്യമായാണ് ഇത്തരമൊരു ശിൽപശാല നടക്കുന്നത്. റോബർട്ടിക്ക് ശസ്ത്രക്രിയക്ക് പുറമേ അതിനൂതന യൂറോളജി ചികിത്സാ രീതികൾ നെഫ്രോളജി, ഇ എൻ.ടി, ന്യൂറോ സർജറി, ഹൃദ്രോഗ ശസ്ത്രക്രിയ, സർജിക്കൽ ഗ്യാസ്ട്രോഎൻ റോളജി എന്നി വിഭാഗങ്ങളിലെ താക്കോൽ ശസ്ത്രക്രിയ ചികിത്സാ രീതികളുമായി ബന്ധപ്പെട്ട പ്രബന്ധങ്ങളും വിദഗ്ദ്ധർ ശിൽപശാലയിൽ അവതരിപ്പിക്കും.
ഇതുകൂടാതെ റോബർട്ടിക് ശസ്ത്രക്രിയ ചെയ്തു പരിശീലിക്കാനുള്ള സജ്ജീകരണങ്ങളും ശിൽപശാലയിൽ ഒരുക്കിയിട്ടുണ്ടെന്ന് ഡോ. പി.രവീന്ദ്രൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സീനിയർ നെഫ്രോളജിസ്റ്റ് ഡോ. ടോം ജോസ് കാക്കനാട്ട്, ഫിനാൻസ് ഹെഡ് കെ.ഉമ്മർ.പി. ആർ. ഒകെ.പി മുബഷീർ എന്നിവരും പങ്കെടുത്തു.
.jpg)


