മെഡിക്കൽ ടൂറിസത്തിന് സാധ്യതയൊരുക്കി കിംസ് ശ്രീ ചന്ദ് ഹോസ്പിറ്റൽ, ഒമാൻ സ്വദേശിക്ക് വിദഗ്ദ്ധ ചികിത്സ നൽകി

kims
kims

കണ്ണൂർ : കുറഞ്ഞ നിരക്കിൽ മെഡിക്കൽ ടൂറിസത്തിന് സാധ്യതകളൊരുക്കി കിംസ് ശ്രീ ചന്ദ് ഹോസ്പിറ്റൽ. ഒമാൻ സ്വദേശിയായ വയോധികൻ്റെ വർഷങ്ങളായുള്ള ഷോൾഡർ വേദനയ്ക്ക് ശാശ്വത പരിഹാരമേകി കൊണ്ടാണ് കിംസ് ശ്രി ചന്ദ് ഹോസ്പിറ്റൽ ഓർത്തോപീഡിക് വിഭാഗം ഈ കാര്യത്തിൽ തുടക്കം കുറിച്ചത്.

ഡോക്ടർ സുദീപിൻ്റെ നേതൃത്വത്തിലാണ് റിവേഴ്സ് ഷോൾഡർ റീപ്ളേസ്മെൻ്റ് സർജറി ചെയ്തത്. ഫിസിയോതെറാപ്പിയിലൂടെ ഒമാൻ സ്വദേശിക്ക് അസുഖം ഭേദമായെന്ന് ഡോ. സുദീപ് അറിയിച്ചു. ഇപ്പോൾ നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് ഒമാൻ സ്വദേശി.

അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സംവിധാനങ്ങൾ, വിദഗ്ദ്ധ ഡോക്ടർമാരുടെ പരിചയസമ്പത്ത്, കൃത്യമായ ആരോഗ്യ പരിപാലന പദ്ധതികൾ എന്നിവ കിംസ് ശ്രീ ചന്ദിനെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് വിശ്വാസത്തോടെ ആശ്രയിക്കാവുന്ന ആശുപത്രിയായി കിംസിനെ മാറ്റുന്നതെന്ന് കോ ഫൗണ്ടർ ആൻഡ് ഡയറക്ടർ കിംസ് കേരള ക്ളസ്റ്റർ മേധാവി ഫർഹാൻ യാസിൻ പറഞ്ഞു.

ലോകമെമ്പാടുമുള്ള എല്ലാ ആളുകൾക്കും സമാനമായ സൗകര്യങ്ങൾ ഒരുക്കി കൊണ്ടു മികച്ച സേവനങ്ങൾ നൽകലാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ ടൂറിസം വളരുന്നത് കണ്ണൂരിൻ്റെ സമഗ്ര വികസനത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ അഭാവം വിദേശ പൗരൻമാർക്ക് തടസമാകുന്നുണ്ട്. കണ്ണൂർ വിമാനതാവളത്തിൻ്റെ സൗകര്യം ഉപയോഗിച്ചു പഞ്ചനക്ഷത്ര ഹോട്ടലുകൾ കൂടി സ്ഥാപിക്കണമെന്ന് ഫർഹാൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ. ദിൽഷാദും പങ്കെടുത്തു.

Tags