കിഫ്ബിയിൽ നടന്നത് സഹസ്രകോടിയുടെ അഴിമതി: സി.ബി ഐ അന്വേഷിക്കണമെന്ന് പി.കെ കൃഷ്‌ണദാസ്

Multi-billion corruption took place in KIIFB: P.K. Krishnadas demands CBI probe.

കണ്ണൂർ: കഴിഞ്ഞ 10 വർഷം പിണറായി സർക്കാരിന്റെ  കീഴിൽ  കിഫ്‌ബിയിലൂടെ നടന്നത്  തീവെട്ടി  കൊള്ളയാണെന്ന്  സുധാ കമ്മീഷൻ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുകയാണെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് കണ്ണൂർ മാരാർജി ഭവനിൽവാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കിഫ്‌ബിയുടെ മറവിൽ കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും നടത്തിയത്. ഈ സഹസ്രകോടി അഴിമതിയെ കുറിച്ചു സിബിഐ അന്വേഷിക്കണമെന്നും കൃഷ്‌ണദാസ് ആവശ്യപെട്ടു.

ഒരു ഭാഗത്ത് റിയൽ എസ്റ്റേറ്റ് കച്ചവടവും കമ്മീഷനും മറുഭാഗത്ത് ഖജാനാവിന്റെ പകൽ കൊള്ളയുമാണ് കിഫ്‌ബിയുടെ  മറവിൽ പിണറായി സർക്കാർ നടത്തിയത്.കിഫ്‌ബി കേരളത്തെ സംബന്ധിച്ച്  മുടിയനായ പുത്രനാണെന്നു ബി ജെ പി അന്നുതന്നെ പറഞ്ഞിട്ടുണ്ടെന്നു കൃഷ്‌ണദാസ് ചൂണ്ടിക്കാട്ടി. കിഫ്‌ബിയുടെ  മറവിൽ നടന്ന സഹസ്ര കോടികളുടെ കുംഭകോണത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും   മാർക്സിസ്റ്റ് നേതാക്കന്മാർക്കും  മുഖ്യ പങ്കുണ്ട്. ഈ കാര്യത്തിൽ സിബിഐയെ കൊണ്ട്നിഷ്പക്ഷവും നീതിപൂർവമായ അന്വേഷണം നടത്തണമെന്നും  അതിന് യുഡിഎഫ് സർക്കാരിനെ കൊണ്ട് സാധ്യമല്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

 മാസപ്പടി കേസിലും ഹവ്വാല കേസിലും പിണറായി വിജയന് സംരക്ഷിക്കാനുള്ള ശ്രമമാണ് സതീശൻ സർക്കാർ ഹൈക്കോടതിയിൽ നടത്തിയത് . കേരളത്തിൽ യു.ഡി എഫും എൽഡിഎഫും ഒന്നുതന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അഴിമതിയിൽ മുങ്ങിയപിണറായി പ്രതിപക്ഷ നേതാവായി നിയമസഭയിൽ തുടരുന്നതാണ് മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫിനും താൽപ്പര്യം ഹൈകോടതിയിൽ പിണറായിയുടെ അഭിഭാഷകനും സർക്കാർ അഭിഭാഷകനും ഒരേ ഭാഷയിലാണ് സംസാരിക്കുന്നത്. പരാതി നൽകിയ കെ എം ഷാജഹാനെ ശല്യക്കാരനായ വ്യവഹാരിയായി ചിത്രീകരിക്കാൻ ഇവർ ശ്രമിച്ചു. അഴിമതി മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇരു മുന്നണികളും നടത്തുന്നത്.
ഇതിൽ പ്രതിഷേധിച്ച്.

 ബി ജെ പി സംസ്ഥാനമാകെ ഈ മാസം 18 മുതൽ 31 വരെ 1000 കേന്ദ്രങ്ങളിൽ തെരുവ് സഭ  നടത്തുമെന്നും അദ്ദേഹം അറിയിച്ചു  എങ്ങനെയാണോ ഹവാലാ കേസും മാസപ്പണി കേസും അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചത് അതേപോലെ കിഫ്‌ബി കേസും അട്ടിമറിക്കാൻ യുഡിഎഫ് ശ്രമിക്കും. യുഡിഎഫ് സർക്കാരിന്റെ അന്വേഷണത്തിൽ  യാതൊരു വിശ്വാസവുമില്ല അതുകൊണ്ട് ഇതിൽ  സിബിഐ  അന്വേഷിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെടുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. കിഫ്ബി അഴിമതിയിൽ
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത് ഒന്ന് ഇതിൻ്റെമറവിൽ നടന്നത് റിയൽ എസ്റ്റേറ്റ് കച്ചവടവും കമ്മീഷൻ വാങ്ങലുംമറ്റൊന്ന് പകൽ കൊള്ളയുമാണ്.   

48,574 കോടി രൂപയ്ക്ക്  തീർക്കേണ്ട പദ്ധതികൾക്കായി ചെലവഴിച്ചത് 61678 കോടി രൂപയാണ് അതായത് 13103 കോടി രൂപ അധികം ചെലവ് ചെയ്തിട്ടാണ് ഈ പദ്ധതികൾ നടത്തിയത് ഇതു യാദൃശ്ചികമായി സംഭവിച്ചതെന്ന് പറയാൻ പറ്റില്ല അത് അറിവ് അത് മുഖ്യമന്ത്രിയുടെയും സിപിഎമ്മയോർത്ത് അറിവോടുകൂടിയിട്ടാണ് ഇതൊക്കെ നടന്നിട്ടുള്ളത് ഒരു ഗവൺമെന്റ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഗവൺമെന്റ് നഗ്നമായ റിയൽ എസ്റ്റേറ്റ് കച്ചവടം നടത്തുന്നു സർക്കാരിന്റെ പണം കൊണ്ട് അതിലൂടെ കൈപ്പറ്റി നമുക്ക് ചിന്തിക്കാൻ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് സഹസ്രകോടികളാണ് പറ്റിയത് ഉദാഹരണത്തിന് വിലയേക്കാൾ കൂടുതൽ പണം കൊടുത്തിട്ടാണ് ഭൂമി വാങ്ങിയത് അതും കാരണമില്ലാതെയാണ് ഭൂമി വാങ്ങിയത് സാധാരണ സർക്കാർ ഭൂമി വാങ്ങും ആവശ്യമെങ്കിൽ വാങ്ങും ഇത് ഒരു കാരണവുമില്ലാതെ ഭൂമി വാങ്ങിയിരിക്കുന്നു വാങ്ങിയ ഭൂമിക്ക് വിപണി വിലയുടെ അഞ്ചരിട്ടിയാണ് നൽകിയത്.5366 ഏക്കർ ഭൂമി വാങ്ങിയിട്ടുണ്ട് 12777 കോടി രൂപയാണ് ചെലവഴിച്ചത്.

 പാലക്കാടും കണ്ണൂരുമാണ് കൂടുതൽ വാങ്ങിയിട്ടുള്ളത് ഇതിന്റെ 5 മടങ്ങ് വിപണി വില നൽകിയാണ് ഭൂമി വാങ്ങിയത് 
ഈ ഭൂമി ആവശ്യമുണ്ടായിരുന്നില്ല . എന്നിട്ടും എന്നിട്ടും 3829 എത്ര ഭൂമി വീണ്ടും വാങ്ങാൻ തീരുമാനിച്ചു അതിനു വേണ്ടി 9572 കോടി രൂപ അതിനു വേണ്ടി അനുവദിച്ചു നോട്ടിഫിക്കേഷൻ നൽകി.നിലവിൽ വാങ്ങിയ ഭൂമി വെറുതെ കിടക്കുമ്പോൾവീണ്ടും വാങ്ങാൻ തീരുമാനിച്ചു.  9 572 കോടിയാണ് അതിനുവേണ്ടി നീക്കിവെച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി നേതാക്കളായ കെ. രഞ്ചിത്ത്, കെ.കെ വിനോദ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags