വൃക്ക നൽകാൻ അമ്മയുണ്ട് ; ശസ്ത്രക്രിയയ്ക്ക് കനിവു തേടി തളിപ്പറമ്പിലെ അഭിജിത്ത്

There is a mother to donate a kidney; Abhijith of Thaliparam seeking surgery
There is a mother to donate a kidney; Abhijith of Thaliparam seeking surgery

തളിപ്പറമ്പ് : ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള തളിപ്പറമ്പ് മാന്തംകുണ്ടിലെ അഭിജിത്ത് എന്ന യുവാവ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഉദാരമതികളുടെ കനിവ് തേടുന്നു. ഇരുപത്തിയഞ്ചുകാരനായ അഭിജിത്ത് നിർധന കുടുംബത്തിലെ അംഗമാണ്. ഇരുവൃക്കകളും തകരാറിലായ അഭിജിത്തിന് മാതാവ് വൃക്ക നൽകുവാൻ സന്നദ്ധയാണ്.

കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ നിന്നും വൃക്ക മാറ്റിവയ്ക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കി. എന്നാൽ ഇതിനാവശ്യമായ 25 ലക്ഷത്തോളം രൂപ കണ്ടെത്താൻ അഭിജിത്തിൻറെ നിർധന കുടുംബത്തിന് സാധിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ജന പ്രതിനിധികളെയും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സംഘടനാ പ്രവർത്തകരെയും വിവിധ ആരാധനാലയങ്ങളിലെ കമ്മറ്റി പ്രതിനിധികളെയും പങ്കാളിത്തത്തോടെ അഭിജിത്ത് പി.ആർ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ചെയർമാനും കെ . വിനീഷ് കൺ വീനറും വാർഡ്കൗൺസിലർ ഒ. സുഭാഗ്യം, സമീപ വാർഡുകളിലെ കൗൺസിലർമാർ, മുൻ ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

There is a mother to donate a kidney; Abhijith of Thaliparam seeking surgery

ധനസമാഹരണത്തിനായി ഉണ്ടാക്കിയ അഭിജിത്ത് ചികിത്സാ സഹായ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സഹായം നൽകിഅഭിജിത്തിന്റെ വൃക്കമാറ്റിവയ്ക്കൽ വേഗത്തിൽ നടത്താൻ സുമനസുകൾ സഹകരിക്കണമെന്ന് ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികളായ കല്ലിങ്കിൽ പത്മനാഭൻ, കെ. വിനീഷ്, കെ. രമേശൻ, കെ. പ്രശാന്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അഭ്യർഥിച്ചു.

സഹായം അയക്കേണ്ടത് കേരള ഗ്രാമീൺ ബാങ്ക് തളിപ്പറമ്പ് ശാഖ അക്കൗണ്ട് നമ്പർ ► 40452101082685. IFSC CODE ▸ KLGB0040452.

Google pay 8921061970.

Tags