കെ.ഇ.യു.പി സ്കൂൾ ശതാബ്ദി ആഘോഷത്തിന് അരങ്ങൊരുങ്ങുന്നു; സംഘാടകസമിതി രൂപീകരിച്ചു
എടക്കാട്: പ്രദേശത്തിന്റെ ആദ്യത്തെ മാതൃ വിദ്യാലയങ്ങളിലൊന്നായ എടക്കാട് ടൗണിലെ കടമ്പൂർ ഈസ്റ്റ് യു.പി (കെ.ഇ.യു.പി) സ്കൂളിന്റെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കുന്നതിന് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.രൂപീകരണ യോഗം കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസീത പ്രേമരാജൻ അധ്യക്ഷയായി. ശതാബ്ദി ലോഗോ, അലുംനി അസോസിയേഷൻ പ്രസിഡന്റ് പി ഹമീദ് മാസ്റ്റർ പ്രകാശനം ചെയ്തു. സ്കൂൾ വികസനസമിതി കൺവീനർ എം.കെ അബൂബക്കർ പ്രോഗ്രാം വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി ജയരാജൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ സി.പി ബാബു, പി.ടി.എ പ്രസിഡന്റ് ടി സൈനുൽ ആബിദ്, മുൻ ഹെഡ്മിസ്ട്രസ് വി ശ്യാമള ടീച്ചർ, മദർ പി.ടി.എ പ്രസിഡന്റ് ഫാത്തിമ സി.സി, അഡ്വ. ടി ശാഹുൽ ഹമീദ്, കണ്ണോത്ത് വിജയൻ, കണ്ടത്തിൽ അബ്ദുൽഅസീസ്, എ.ടി ഉസ്മാൻ, സി.പി മനോജ്, പി അബ്ദുൽമജീദ്, ടി.കെ സാഹിർ, സി.കെ റഷീദ് ഹാജി, സി.എം രജനി, എ മുഹമ്മദ് ശരീഫ്, എം.കെ മറിയു, സി.വി മഹമൂദ്, കെ.പി അശ്രഫ്, പി.പി മുഹമ്മദ് കുഞ്ഞി, എം അശ്റഫ്, എം.കെ റഹ് മത്ത് തുടങ്ങിയവർ സംസാരിച്ചു.
ഫണ്ട് പിരിവുദ്ഘാടനം കെ.ടി മമ്മുഹാജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എൻ. ബീന സ്വാഗതവും സി.കെ രന്യ നന്ദിയും പറഞ്ഞു. സി.സി നാസർ, എം.കെ ഹുസൈൻ, സി.എം സജേഷ്, വി അബൂബക്കർ, സി.പി സറീന തുടങ്ങിയവർ നേതൃത്വം നൽകി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തു.
സംഘാടക സമിതി മുഖ്യ ഭാരവാഹികൾ: പി അബ്ദുൽമജീദ് (ചെയർമാൻ), എൻ ബീന ടീച്ചർ (ജനറൽ കൺവീനർ), എം.കെ അബൂബക്കർ (കോ ഓർഡിനേറ്റർ). "100 വർഷം; 101 പരിപാടികൾ" എന്ന തലക്കെട്ടിൽ 2027 മെയ് വരെയുള്ള കാലയളവിൽ വൈവിധ്യമാർന്ന ശതാബ്ദി പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
.jpg)

