കേസരി നായനാർ പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും

Kesari Nayanar Award to be presented to Kaithapram Damodaran Namboothiri

കണ്ണൂർ: മലയാളത്തിലെ ആദ്യ ചെറുകഥാകൃത്ത് കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണക്കായി കലാ-സാംസ്കാരിക സംഘടനയായ ഫെയ്സ് മാതമംഗലം നൽകി വരുന്ന കേസരി നായനാർ പുരസ്കാരം ഇത്തവണ ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഗീത രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്നിവർ അറിയിച്ചു. 

tRootC1469263">

ഇരുപത്തിഅയ്യായിരംരൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ജനുവരി 25 ന് മാതമംഗലത്ത് വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. പരിപാടിയുടെ ഭാഗമായി ജനു: 26, 27 തീയ്യതികളിൽ നാടകോത്സവും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽപുരസ്കാര സമിതി ചെയർമാൻ സി സത്യപാലൻ ,ജൂറി അംഗം ഡോ: ജിനേഷ് കുമാർ എരമം, ഫെയ്സ് സെക്രട്ടറി പി ദാമോദരൻ, സമിതി കൺവീനർ സുനുകുമാർ കെ വി ,കെ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

Tags