അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് പ്രതിനിധികൾ മൂന്നുപെരിയ മാതൃക ബസാർ സന്ദർശിച്ചു


പെരളശ്ശേരി : എ. കെ. ജി. പഠനഗവേഷണ കേന്ദ്രവും,പാട്യം പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച ത്രിദിന കേരള കോൺഗ്രസ്സിൽ അവതരിപ്പിച്ച പ്രമേയങ്ങളിൽ മൂന്നു പെരിയ മോഡൽ കൂട്ടായ്മയെ കുറിച്ചവതരിപ്പിച്ച ശുചിത്വ കൂട്ടായ്മയുടെ പ്രായോഗികത നേരിൽ കാണാനും സർക്കാർ സൗന്ദര്യവൽക്കരിച്ച ചെറുപട്ടണം മൂന്നു പെരിയ ഹാപ്പി നസ്സ് ആയി മാറിയ വസ്തുതയും നേരിട്ടു കാണാൻ മുപ്പതംഗ സംഘം മൂന്നുപെരിയ സന്ദർശിച്ചു.
അടിച്ചു വാരി വൃത്തിയാക്കുന്നതും , റോഡിലെ മണ്ണ് മാറ്റുന്നതും ബിന്ന്കൾ വൃത്തിയാക്കുന്നതും തോട്ടം കള പറിക്കുന്നതും ചെടികൾക്ക് വെള്ളം ഒഴിക്കുന്നതും, ബസ് കാത്തിരിപ്പ് കേന്ദ്രം കഴുകി വൃത്തിയാക്കുന്നതും, തദ്ദേശസ്വയംഭരണ ജനപ്രതിനിധികളും ഹരിത ശുചിത്വ ഉദ്യോഗസ്ഥരും നേരിൽ കണ്ടു. ഷെൽട്ടറിൽ പുതുതായി ഹാപ്പിനസ് ഫൗണ്ടേഷൻ മൂന്നു പെരിയ ഒരുക്കിയ "ലൗവ് മൂന്നു പെരിയ "സെൽഫി പോയൻ്റും, ഫിഷ് അക്വാറിയവും പ്രതിനിധികൾക് പ്രചോദനമായി.

പെരളശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ഷിബ, വൈസ് പ്രസിഡണ്ട് പി. പ്രശാന്തൻ, ക്ഷേമസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ കെ സുഗതൻ എ.കെ.ജി. വായനശാല പ്രസിഡണ്ട് കെ.ജയരാജൻ
സിക്രട്ടറി ടി.കെ. രാജൻ മാസ്റ്റർ, ടീ മൂന്നു പെരിയ ജോയൻ്റ് കൺവീനർ പി.വി. രാമകൃഷ്ണൻ, മൂന്നു പെരിയ ശുചിത്വ സമിതി മോണിറ്ററിംഗ് കമ്മറ്റി കൺവീനർ പി.സുരേഷ്, ഹാപ്പിനസ് ഫൗണ്ടേഷൻ മൂന്നു പെരിയ സിക്രട്ടറി ആർ രമേശൻ, വി.വി ബാലൻ എന്നിവർ സന്ദർശക സംഘത്തെ സ്വീകരിച്ചു.