മരവ്യവസായ നിയമ ഭേദഗതി തിരിച്ചടിയല്ലെന്ന് കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോ:ഭാരവാഹികൾ
കണ്ണൂർ :സംസ്ഥാനത്തെ പരിസ്ഥിതിക്കും മരങ്ങൾക്കും മരവ്യവസായ നിയമ ഭേദഗതി നിയമം തിരിച്ചടിയാകുന്നു വെന്ന വ്യാജ പ്രചരണം .അടിസ്ഥാന രഹിതമാണെന്നും ഈ നിയമം കർഷകർ ഉൾപെടെയുള്ള വർക്ക് ഗുണകരമാണെന്നും കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ ( കെ എസ് ടി എം എ) ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ചട്ട ഭേദഗതിയെ അന്ധമായി വിമർശിക്കാതെ പാഴ്‌തടികൾക്ക് വില വർധിപ്പിക്കാൻ തയ്യാറായാൽ ജില്ലയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ കഴിയുമെന്നും ഇവർ പറഞ്ഞു.
സോമിൽ ഓണേഴ്‌സ് ആന്റ്പ്ലൈവുഡ് മാനുഫാച്ചറിംഗ് അസോ. സംസ്ഥാന കമ്മിറ്റിയും കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻസ് അസോസിയേഷൻ സംസ്ഥാനകമ്മറ്റിയും നടത്തിയ ഇടപെടൽ മൂലമാണ്കഴിഞ്ഞ ഗവർമെൻ്റിൻ്റെ കാലത്ത് ചട്ടം ഭേദഗതി വരുത്തിയത്.
സത്യാവസ്ഥ ഇതാണെന്നിരിക്കെ ഗവർമെൻ്റിനേയും കോടതിയേയും സമൂഹത്തിനേയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളുമായാണ് ചില കേന്ദ്രങ്ങൾ മുന്നോട്ട് വന്നിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.
സ്വകാര്യ സ്ഥലങ്ങളിലെ മരംമുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും വനം വകുപ്പിൻ്റെയോ റവന്യൂ വകുപ്പിൻ്റെയോ പാസോപെർമിറ്റോ ആവശ്യമില്ല. എന്നാൽ നിയമപ്രകാരം നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുള്ള 20 ഇനം പാഴ്മരങ്ങളും പ്ലൈവുഡ് കമ്പനികളാണ് അസംസ്കൃത വസ്തുക്കളായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ചട്ടം അനുസരിച്ച് കാറ്റഗറി 5-7 എന്നീ വിഭാഗത്തിൽ പെടുന്ന മരം അധിഷ്ഠിത വ്യവസായങ്ങൾക്ക് റബ്ബർ തടി മാത്രമേ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നതിന് പ്ലൈവുഡ് കമ്പനികൾക്ക് അനുവാദം ഉണ്ടായിരുന്നുള്ളൂ. ചട്ടത്തിലെ ഈ അശാസ്ത്രീയ നിലപാട് മൂലം കർഷകർക്ക് ന്യായമായ വില ലഭിക്കാതെയും മരവ്യാപാരികൾക്ക് കച്ചവടം ചെയ്യാനും പ്ലൈവുഡ് കമ്പനികൾക്ക് മുന്നോട്ട് പോകാനും സാധിക്കാതെ വന്ന സാഹചര്യത്തിലാണ്.
സോമിൽ ഓണേഴ്‌സ് ആൻഡ്പ്ലൈവുഡ് മാനുഫാച്ചറിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും കേരള സ്റ്റേറ്റ് ടിമ്പർ മർച്ചൻസ് അസോസിയേഷൻ സംസ്ഥാനകമ്മറ്റിയും നിരന്തരമായ ഇടപെടലുകൾ നടത്തിയാണ് കഴിഞ്ഞ ഗവർമെൻ്റിൻ്റെ കാലത്ത് ചട്ടം ഭേദഗതി വരുത്തിയത്. കേരള ഫോറസ്റ്റ് റെഗുലേഷൻ ഓഫ് സോമിൽ ആൻഡ് അദർവുഡ് ഇൻഡസ്ട്രിയൽ ചട്ടം പ്രകാരം 28 ഇനം മരങ്ങളും പ്ലൈവുഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനുള്ള അനുവാദം നൽകിയിട്ടുള്ളത്. ഈ നിയമം മൂലം കർഷകന് ന്യായമായ വില ലഭി ക്കുന്നതിനും മാന്യമായ രീതിയിൽ മരവ്യാപാരികൾ വ്യാപാരം ചെയ്യാനുള്ള സാഹചര്യം ഒരുക്കിയത്. സത്യാ വസ്ഥ ഇതാണെന്നിരിക്കെ ഗവർമെൻ്റിനേയും കോടതിയേയും സമൂഹത്തിനേയും തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത കളുമായാണ് ചില കേന്ദ്രങ്ങൾ മുന്നോട്ട് വന്നിട്ടുള്ളത്.
മേൽ പറഞ്ഞ പട്ടം ഭേദഗതി വരുത്തിയതിലൂടെ ജംഗിൾ വുഡിന് 5000 ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 8000 രൂപ മുതൽ 9000 രൂപ വരെ വിലലഭിക്കുന്നുമുണ്ട്. ചട്ടം ഭേദഗതി വന്നതിനെ തുടർന്ന് 28 ഇനം പാഴ് തടികൾ വാങ്ങുന്നതിനുള്ള നിയമ തടസ്സങ്ങൾ മാറുകയും കൂടിയ വിലയ്ക്ക് പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികൾ പാഴ്‌തടികൾ വാങ്ങുമ്പോൾ കണ്ണൂർ ജില്ലയിലെ ചില തൽപ്പര കക്ഷികൾ തടികൾക്ക് വില കൊടുക്കാൻ തയ്യാറാവുന്നില്ല. ചട്ട ഭേദഗതിയെ അന്തമായി വിമർശിക്കാതെ പാഴ്‌തടികൾക്ക് വില വർധിപ്പിക്കാൻ തയ്യാറായാൽ കണ്ണൂർ ജില്ലയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ കഴിയുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.വാർത്താ സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ സി എച്ച് മുനീർ , ബെന്നി കൊട്ടാരത്തിൽ , ബേബി കൊല്ലക്കോമ്പിൽ ,ജോസഫ് പി ടി എന്നിവർ പങ്കെടുത്തു.
.jpg)

