വിറക് കട്ടകൾ കേരളത്തിന് പുറത്തേക്ക് കൊണ്ടു പോകുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവിനെതിരെ കേരള സ്‌റ്റേറ്റ് ടിമ്പർ മർച്ചൻ്റ് അസോസിയേഷൻ


തമിഴ് നാട്ടിലേക്ക് മരക്കട്ടകൾ കൊണ്ടു പോകുന്നത് അവിടെ നിന്ന് നല്ല വില ലഭിക്കുന്നത് കൊണ്ട് ആണ് ഈ മേഖലയിൽ ഉള്ള എല്ലാവർക്കും ഗുണം ലഭിക്കുന്നുണ്ട്.
തളിപ്പറമ്പ: വിറക് കട്ടകൾ കേരളത്തിന് പുറത്തേക്ക് കൊണ്ടു പോകുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവിനെതിരെ കേരള സ്‌റ്റേറ്റ് ടിമ്പർ മർച്ചൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി. ചെറുകിട മര വ്യാപാരികളെയും തൊഴിലാളികളെയും തകർച്ചയിലേക്ക് നയിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്ന് ജില്ലാ ഭാരവാഹികൾ തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനികൾക്ക് അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നില്ലെന്ന പേരിലാണ് കെ.വി സുമേഷ് എം.എൽ.എ നിയമസഭയിൽ വിഷയം സബ്മിഷനായി ഉന്നയിച്ചത്. തുടർന്ന്. വിറക് കട്ടകൾ കേരളത്തിന് പുറത്തേക്ക് കൊണ്ടു പോകുന്നത് തടഞ്ഞു കൊണ്ടുള്ള ഈ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.

തമിഴ് നാട്ടിലേക്ക് മരക്കട്ടകൾ കൊണ്ടു പോകുന്നത് അവിടെ നിന്ന് നല്ല വില ലഭിക്കുന്നത് കൊണ്ട് ആണ് ഈ മേഖലയിൽ ഉള്ള എല്ലാവർക്കും ഗുണം ലഭിക്കുന്നുണ്ട്. പുതിയ ഉത്തരവ് ചെറുകിട മര വ്യാപാരികളെയും തകർച്ചയിലേക്ക് നയിക്കാൻ മാത്രം ഉപകരിക്കുന്നതാണെന്നും ഇത്തരം നടപടികൾ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാൻ നിർബന്ധിതരാകുമെന്നും കേരള സ്‌റ്റേറ്റ് ടിമ്പർ മർച്ചൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ ഭാരവാഹികൾ പറഞ്ഞു.
തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ വി. റാസിഖ്, പി.കെ പവിത്രൻ, പി.വി സതീഷ് കുമാർ, സരുൺ തോമസ്, മഹേഷ് വളക്കൈ എന്നിവർ പങ്കെടുത്തു.